കെ.ഐ.സി മനുഷ്യജാലിക ഇന്ന്ഃ സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

  • 26/01/2022

കുവൈത്ത് സിറ്റി : ഭാരതത്തിൻെറ റിപ്പബ്ളിക് ദിനാചരണത്തിൻെറ ഭാഗമായി "രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിൻെറ കരുതൽ" എന്ന പ്രമേയത്തില്‍ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ  മനുഷ്യ ജാലിക സംഘടിപ്പിക്കുന്നു. ജനുവരി 26 ന് ബുധനാഴ്ച വൈകീട്ട് 7.30 ന് ഓൺലൈനായി നടത്തപ്പെടുന്ന പരിപാടിയില്‍ SKSSF സംസ്ഥാന ജഃസെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ അന്നേ ദിവസം കേരളത്തിലും  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മറ്റു മിഡിൽ ഈസ്ററ് രാജ്യങ്ങളിലും സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് കുവൈത്തിലും പരിപാടി സംഘടിപ്പിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News