പ്രവാസത്തിലും പ്രഭ പരത്തിയ കാൽ നൂറ്റാണ്ട്, കെ.ഐ.സി സില്‍വര്‍ ജൂബിലി പ്രഖ്യാപന സമ്മേളനം നാളെഃ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉത്ഘാടനം നിര്‍വഹിക്കും.

  • 27/01/2022

കുവൈത്ത് സിറ്റിഃ  സമസ്തയുടെ കുവൈത്തിലെ പോഷക ഘടകമായ കുവൈറ്റ് കേരള ഇസ്ലാമിക് കൗൺസിൽ,  സിൽവർ ജൂബിലി പ്രഖ്യാപന സമ്മേളനം നടത്തുന്നു. ജനുവരി 28  വെള്ളിഴാഴ്ച 1 മണിക്ക് ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉത്ഘാടനം നിര്‍വഹിക്കും.

സമസ്ത ജഃസെക്രട്ടറി  ശൈഖുൽ ജാമിഅ കെ ആലിക്കുട്ടി മുസ്‌ലിയാർ സില്‍വര്‍ ജൂബിലി  പ്രഖ്യാപനം നടത്തും. GCC രാജ്യങ്ങളിലെ സമസ്ത സംഘടന പ്രതിനിധികളും കുവൈത്തിലെ പ്രമുഖ സംഘടനാ പ്രതിനിധികളും സംബന്ധിക്കുന്നു.

കുവൈത്തിന്റെ പ്രവാസ ഭൂമികയിലും, നാട്ടിലുമായി നിറഞ്ഞു നിന്ന സുവര്‍ണ്ണ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളുമായി ,  25 മാസം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കാണ് ഇതോടെ തുടക്കമാകുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News