സൗജന്യമെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു

  • 27/01/2022


കുവൈറ്റ് സിറ്റി -  കേരള പ്രവാസി ഇൻ കുവൈറ്റും വിസ്മയ ഇൻറ്റർ നേഷ്ണൻ ആട്ട്സ് & സോഷ്യൻ സർവിസും സംയുക്തമമായി സൗജന്യ ആരോഗ്യ പരിശോധന ക്യാന്പ് സംഘടിപ്പിച്ചു. വിസ്മയ പ്രസിഡന്‍റ് കെ.എസ്. അജിത്ത് കുമാറും, കേരള പ്രവാസി ഇൻ കുവൈറ്റ് അഡ്മിൻ അംഗം ഷാമോൻ പെൻകുന്നവും ക്യാന്പിന് നേതൃത്വം നൽകി. മീട്ട്സ് ഹോസ്പിറ്റലിൽ വെച്ച് നടന്ന മെഡിക്കൻ ക്യാന്പില്‍ നൂറോളം പേര്‍ പങ്കെടുത്തു.  മെഡിക്കൽ ക്യാമ്പിൻ പങ്കെടുത്ത ചിഫ് ഗസ്റ്റ്  കാസ്മ ഇഞ്ചിനിയറിങ്ങ് കമ്പനിയുടെ സർവിസ്സ് മേനേജർ മുഹമ്മദ്ഇക്ബാൽന് വിസ്മയ ഇൻറ്റർ നേഷ്ണൻ ആട്ട്സ് & സോഷ്യൽ സർവിസ്സ് സംഘടനയുടെ ചെയർമാൻ പി.എം നായരും ജോയിൻ്റ് സെക്രട്ടറി മധു മാഹിയും ചേർന്ന് മൊമാൻ്റോ കൈമാറി ,മിഡ്സ് ഹോസ്പിറ്റലിൻ്റെ മെമൻറ്റോ മാർക്കറ്റിങ്ങ് മേനേജർ റഷിദ് തറയിൽ വിസ്മയ ആട്സ് & സോഷ്യൻ സർവിസ്സ് സംഘടനയുടെ പ്രസിഡൻ്റും , കെ.എസ്സ് അജിത്ത് കുമാറും ,കേരള പ്രവാസി ഇൻ കുവൈറ്റ് അഡ്മിൻ അംഗവും ,വിസ്മയ സംഘടനയുടെ വൈസ് പ്രസിഡൻ്റ് ഷാമോൻ പെൻകുന്നവും ചേർന്ന് മൊമനറ്റോ കൈമാറി. 

കേരള പ്രവാസി ഇൻ അഡ്മിൻ അംഗം ഷാമോൻ പെൻകുന്നത്തിന് വിസ്മയ ഇൻറ്റർ നേഷ്ണൻ വനിത വിഭാഗം പ്രതിനിധികളായ സീനു മാത്യുസ് , മിനി കൃഷ്ണ ,ജ്യോതി പാർവ്വതി ചേർന്ന് മൊമൻറ്റോ കൈമാറി ,വിസ്മയ ആട്ട്സ് & സോഷ്യൻ സർവിസ്സ് പ്രസിഡൻ്റ് അജിത്ത് കുമാറിന് , ഷാമോൻ പെൻകുന്നവും ,ഷമിറും മൊമൻറ്റോ കൈമാറുകയും ചെയ്തു യോഗത്തിൽ ചെയർമാൻ പി.എം നായർ പ്രസിഡൻ്റ് അജിത്ത് കുമാർ ആശംസകൾ നേർന്നു സംസാരിച്ചു , സീനു മാത്യുസ്‌ നന്ദിയും പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News