കെ.ഐ.സി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢോജ്വല തുടക്കം.

  • 29/01/2022

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രഖ്യാപന സമ്മേളനത്തോടെ പ്രൗഢോജ്വലമായ തുടക്കം കുറിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജഃ സെക്രട്ടറി ശൈഖുൽ ജാമിഅ കെ ആലിക്കുട്ടി മുസ്‌ലിയാർ  ഉത്ഘാടനം നിര്‍വഹിച്ചു. വെല്ലുവിളികള്‍ നിറഞ്ഞ ഈ കാല ഘട്ടത്തിലും സമൂഹത്തിന്റെ സമസ്ത മേഖലകളിലെയും പുരോഗതിക്കായി ആവിഷ്കരിച്ച വൈവിധ്യമാര്‍ന്ന പദ്ധതികള്‍ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.

കെ.ഐ.സി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ പദ്ധതികള്‍ വിശദീകരിച്ചു.  പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അദ്ധ്യക്ഷത വഹിച്ചു.

സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി (ചെയർമാൻ  UAE സുന്നി കൗൺസിൽ), സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ (പ്രസിഡണ്ട് സമസ്ത ബഹ്റൈൻ), വി.പി.സലാം ഹാജി ചിയ്യൂര് (ജനറൽ സെക്രട്ടറി സലാല കേരള സുന്നി സെന്റര്‍), ഇബ്രാഹീം ഓമശ്ശേരി
(ട്രഷറർ  SIC സൗദി നാഷണൽ കമ്മിറ്റി ), അൻവർ ഹാജി കുത്തുപറമ്പ് (പ്രസിഡണ്ട് മസ്കറ്റ് സുന്നി സെന്റര്‍), എ.വി.അബൂബക്കർ അൽ ഖാസിമി (പ്രസിഡണ്ട് ഖത്തർ കേരള ഇസ്‌ലാമിക് സെന്റര്‍), ശറഫുദ്ധീൻ കണ്ണേത്ത് (പ്രസിഡണ്ട് കുവൈത്ത് KMCC), A P അബ്ദുൽ സലാം (പ്രസിഡണ്ട് KKMA) എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

സ്കോളര്‍ഷിപ്പുകള്‍, സിവില്‍ സെര്‍വന്റ് അഡോപ്ഷന്‍
PSC കോച്ചിംഗ്, ജേര്‍ണലിസം ട്രെയിനിംഗ്, കുടിവെളള പദ്ധതി
ഭവന നിര്‍മ്മാണ സഹായം, ആംബുലന്‍സ് സ്പോണ്‍സര്‍ഷിപ്പ്
സമൂഹ വിവാഹം, പുസ്തക പ്രകാശനം, കെ.ഐ.സി പെന്‍ഷന്‍, 
ഉപഹാര സമര്‍പ്പണം, സ്വയം തൊഴില്‍ പദ്ധതി, ഗ്ലോബല്‍ കോണ്‍ഫറന്‍സ്, മെഡിക്കല്‍ ക്യാമ്പ്, യൂണിറ്റി കോണ്‍ഫറന്‍സ്തുടങ്ങിയ പദ്ധതികളും പരിപാടികളുമാണ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്നത്.

ജഃ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും ട്രഷറര്‍ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു. കേന്ദ്ര നേതാക്കന്‍മാര്‍, മേഖല യൂണിറ്റ് ഭാരവാഹികള്‍,കൗണ്‍സില്‍ അംഗങ്ങള്‍,വിവിധ വിംഗ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News