സേവനപാതയിൽ മൂന്നര പതിറ്റാണ്ട് പിന്നിട്ടു കെ .കെ. ഐ . സി.

  • 10/02/2022

കുവൈറ്റ് : കുവൈത്തിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിൽ മത സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ 36 വർഷത്തെ സേവന പ്രവർത്തനങ്ങളുമായി കുവൈത്ത് കേരള ഇസ്ലാഹി സെൻറർ പുതിയ വർഷത്തിലേക്ക്. വിശ്വാസ ആദർശ ജീർണതകൾക്കെതിരെ ശരിയായ ഇസ്ലാമിക പ്രമാണങ്ങളിലൂടെ പ്രബോധന പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം സമൂഹത്തിൽ അവശതയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിലും സംഘടന സജീവമായ ഇടപെടൽ നടത്തി വരുന്നു. 

കോവിഡ് 19 ൻറെ പ്രത്യേക സാഹചര്യത്തിൽ എല്ലാ പ്രവർത്തനങ്ങളും ഓണ് ലൈൻ സംവിധാനത്തിലേക്ക് മാറിയപ്പോൾ ഇസ്ലാഹി സെൻററും അതിൻറെ പ്രവർത്തനങ്ങൾ സജീവമായി നിലനിർത്തി. നാല് സോണുകളിൽ 17 യൂണിറ്റുകളായി പ്രവർത്തിക്കുന്ന സംഘടനാ സംവിധാനത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 50 ൽ അധികം വാരാന്ത ഖുർആൻ ഹദീസ് പഠനക്ലാസ്സുകളും മാസാന്ത കുടുംബ വിജ്ഞാന സദസ്സുകളും ഏരിയാതല സമ്മേളനങ്ങളുമായി പ്രബോധന പ്രവർത്തനങ്ങൾക്ക് വിവിധങ്ങളായ മാർഗങ്ങൾ ഉപയോഗപ്പെടുത്തിവരുന്നു. 


ഇടക്കാലത്ത് നിർത്തിവെച്ച അറബിയേതരാ ഭാഷാ ജുമുഅ ഖുതുബകൾ പുനരാരംഭിച്ചപ്പോൾ ഇസ്ലാഹി സെൻററിന് കീഴിൽ 12 പള്ളികളിലായി മലയാള ഭാഷാ ജുമുഅ ഖുതുബകൾ നടക്കുന്നു. 
ഇസ്ലാമിക അദ്ധ്യാപനം കുഞ്ഞുന്നാളിലെ വ്യവസ്ഥാപിതമായി ലഭ്യമാക്കുന്നതിന് നാട്ടിലെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സിലബസ് അടിസ്ഥാനപ്പെടുത്തി അബ്ബാസിയ, ഫർവാനിയ, ഫഹാഹീൽ, സാൽമിയ, ജഹറ എന്നിവിടങ്ങളിലായി 5 മദ്രസ്സകളും, കൌമാരക്കാരായ കുട്ടികൾക്ക് വേണ്ടി 2 സി.ആർ.ഇ ക്ലാസ്സുകളും വാരാന്ധ്യ ഒഴിവുദിനങ്ങളിൽ നടത്തി വരുന്നു. 


പ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും കലാകായിക ശേഷീ വികസനത്തിനായി വിവിധങ്ങളായ പരിപാടികളും സംഗമങ്ങളും സംഘടനയുടെ പ്രധാനപ്രവർത്തനങ്ങളുടെ ഭാഗമാണ്. കുവൈത്തിലും നാട്ടിലുമായി കഴിഞ്ഞ വൾഷം മാത്രം കോവിഡ്, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സെൻറർ സാമൂഹ്യ പ്രവർത്തനത്തിൻറെ ഭാഗമായി നൂറുക്കണക്കിന് ആവശ്യക്കാർക്ക് ആശ്വാസമാകാൻ കഴിഞ്ഞു. സ്വന്തമായ സംഘടനാ പ്രവർത്തനങ്ങൾക്ക് പുറമെ കുവൈത്തിലെയും ഇന്ത്യയിലെയും ഇതരസംഘടനകളുമായി സഹകരിക്കാൻ പറ്റുന്ന മേഖലകളിലെല്ലാം ഒത്തുചേർന്ന് വിവിധങ്ങളായ സേവന പ്രവർത്തനങ്ങൾ സംഘടപ്പിക്കുന്നതിൽ സെൻറർ പബ്ലിക് റിലേഷൻ വകുപ്പ് സജീവശ്രദ്ധ പുലർത്തുന്നു. 

പ്രവർത്തനങ്ങളുടെ നൈരന്തര്യവുമായി 2022 വർഷത്തേക്കുള്ള കമ്മിറ്റി നിലവിൽ വന്നു. ഭരവാഹികളായി പിഎൻ അബ്ദുല്ലത്തീഫ് മദനി (പ്രസിഡണ്ട്), സുനാഷ് ശുകൂർ (ജന. സെക്രട്ടറി), കെ.സി അബ്ദുല്ലത്തീഫ് (ട്രഷറർ), സി.പി.അബ്ദുൽ അസീസ് (വൈസ് പ്രസിഡണ്ട്) എന്നിവരെയും വിവിധ വകുപ്പ് സെക്രട്ടറിമാരായി സക്കീർ കെ.എ (ഓർഗനൈസിങ്),
മെഹബൂബ് കാപ്പാട് (ദഅവ), പി.എൻ അബ്ദുറഹിമാൻ (ക്യൂ.എഛ്.എൽ.സി), അബ്ദുൽഅസീസ് നരക്കോട്ട് (വിദ്യാഭ്യാസം),  ഹാറൂൻ അബ്ദുൽഅസീസ് (സാമൂഹ്യ ക്ഷേമം), എൻ.കെ അബ്ദുസ്സലാം (പബ്ലിക് റിലേഷൻ), അബൂബക്കർ കോയ (ക്രിയേറ്റിവിറ്റി), അനിലാൽ ആസാദ് (ഐ.ടി) എന്നിവരെയും തെരഞ്ഞെടുത്തു.2021 വർഷത്തെ പ്രർത്തന റിപ്പോർട്ടുകൾ സുനാഷ് ശുക്കൂറും സാമ്പത്തിക റിപ്പോർട്ട് അബൂബക്കർ കോയയും അവതരിപ്പിച്ചു. കേന്ദ്ര ഇല്കഷൻ കമ്മീഷൻ അംഗങ്ങളായ മുജീബ് റഹ്മാൻ എൻ.സി, ഇംതിയാസ് എൻ.എം, സ്വാലിഹ് സുബൈർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News