കിയ കരിയര്‍ വെബ്ബിനാര്‍ ഇന്ന്; കളക്ടര്‍ ദിവ്യ.എസ് ഐയ്യര്‍ മുഖ്യാതിഥി

  • 18/02/2022


കുവൈത്ത്‌സിറ്റി: കണ്ണൂര്‍ എക്‌സ്പാറ്റ്സ് അസോസിയേഷന്‍ കുവൈറ്റ് (കിയ )ആഭിമുഖ്യത്തില്‍  ഇന്ന് നടക്കുന്ന കരിയര്‍ ഗൈഡന്‍സ് വെബ്ബിനാര്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോക്ടർ ദിവ്യ.എസ് ഐയ്യര്‍ ഉദ്ദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകുനേരം 5.30നാണ് അക്കാദമിക് മേഖലയിലെ ഇന്നത്തെ വെല്ലുവിളികളെകുറിച്ചും സംഘര്‍ഷങ്ങള്‍ ഇല്ലാതെ വ്യക്തതയോടെ ഒരു കരിയര്‍ തിരഞ്ഞെടുക്കുന്ന സംബന്ധിച്ച് വെബ്ബിനാര്‍ ക്രമീകരിച്ചിരിക്കുന്നത്.

ബുദ്ധിയും വ്യക്തിത്വവും അടിസ്ഥാനമാക്കി യഥാര്‍ത്ഥ അഭിനിവേശം വിദ്യാത്ഥികളില്‍ കണ്ടെത്തി അവ എങ്ങനെ സജ്ജീകരിക്കാമെന്ന് ഒരു മാര്‍ഗ്ഗനിര്‍ദ്ദേശയുടെ സഹായത്തോടെ സൈക്കോ മെട്രിക് ടെസ്റ്റിലൂടെ ഭാവിയില്‍ ആരാകണമെന്ന് കുട്ടികളെയും മാതാപിതാക്കളെയും ബോധവാന്മാരാക്കുക എന്നതാണ് കരിയര്‍ ഗൈഡന്‍സ് ലക്ഷ്യമിടുന്നത് .
കരിയര്‍ അനലിസ്റ്റ് എ.പി ജയന്‍ ക്ലാസ്സ് നയിക്കും.

പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക
Meeting Id:9402787900
Passcode:MASTRO 
പ്രെസിഡന്റ് ഷെറിന്‍ മാത്യു -50079492
വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍ 90023922
ജനറല്‍ സെക്രട്ടറി  ഡൊമിനിക് -66452153
ട്രഷറര്‍ ഹരീന്ദ്രന്‍ 
99492538


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News