സിൽവർ ലൈൻ പദ്ധതി വിശദീകരിക്കാൻ കൈപ്പുസ്തകം ഇറക്കാൻ സർക്കാർ, ചെലവ് നാലരക്കോടി

  • 18/02/2022

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ സർക്കാർ നാലരക്കോടി രൂപ ചെലവഴിച്ച് കൈപ്പുസ്തകം തയ്യാറാക്കുന്നു. സിൽവർ ലൈൻ, അറിയേണ്ടതെല്ലാം എന്ന പേരിൽ 50 ലക്ഷം പ്രിൻറ് ചെയ്ത കൈപ്പുസ്തകങ്ങളാണ് ജനങ്ങളിലേക്ക് എത്തിക്കുക.

ജിഎസ്ടി അടക്കം 4 കോടി 51 ലക്ഷം രൂപ അനുവദിച്ച് ഈ മാസം 15നാണ് സർക്കാർ ഉത്തരവിറക്കിയത്. സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്തമായ പ്രചാരണവുമായി പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് പോകുന്നതിനിടെയാണ് പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധവൽകരിക്കാൻ സർക്കാർ കൈപ്പുസ്തകവുമായി രംഗത്തെത്തുന്നത്.

സിൽവർ ലൈനിൽ സംസ്ഥാന സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി സിംഗിൾ ബെഞ്ച്. സിൽവർ ലൈനുമായി ബന്ധപ്പെട്ട വസ്തുതകൾ സർക്കാർ മറച്ചു വയ്ക്കുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. സിൽവർ ലൈനുമായി ബന്ധപ്പെട്ട വിവരങ്ങൾ കോടതി തേടുമ്പോൾ അതിനെതിരെ സർക്കാർ അപ്പീൽ നൽകുന്നു. സിൽവർ ലൈൻ പദ്ധതിക്ക് കോടതി എതിരല്ലെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലാണ് കോടതി ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related News