പിറന്നാളിന് മദ്യപിച്ചെത്തി മര്‍ദ്ദനം; ഭര്‍ത്താവിനെ ഭാര്യ തള്ളിയിട്ട് കാപ്പി വടികൊണ്ട് തലയക്കടിച്ച് കൊലപ്പെടുത്തി

  • 19/02/2022

ഇടുക്കി: വണ്ടന്‍മേട് സ്വദേശി രഞ്ജിത്തിന്റെ മരണത്തിന് പിന്നിൽ ഭാര്യ അന്നൈ ലക്ഷ്മിയാണെന്ന് കണ്ടെത്തൽ.  കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണമാണ് കൊലപാതകം തെളിഞ്ഞത്. ഈ മാസം ആറിനാണ് വണ്ടന്‍മേട് പുതുവലില്‍ രഞ്ജിത്ത് (38) വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 

തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച വണ്ടന്‍മേട് പോലീസ് ഇന്‍സ്‌പെക്ടര്‍ വിഎസ് നവാസ് എസ്‌ഐമാരായ എബി, സജിമോന്‍ ജോസഫ് എഎസ്‌ഐ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. മദ്യപിച്ചെത്തുന്ന. രഞ്ജിത് സ്വന്തം മാതാവിനേയും ഭാര്യ അന്നൈ ലക്ഷ്മിയേയും  അസഭ്യം പറയുകയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്ന മൊഴിയാണ് നിർണായകമായത്.

കൃത്യം നടന്ന ദിവസം പ്രതിയായ അന്നൈ ലക്ഷ്മിയുടെ ജന്മദിനമായിരുന്നു. അമിതമായി മദ്യപിച്ച് എത്തിയ രഞ്ജിത് ഭാര്യയോട് വഴക്ക് ഉണ്ടാക്കി. ഇതിന് തടസ്സം പിടിച്ച അമ്മയെ കൈയ്യില്‍ പിടിച്ച് വലിച്ച് ഇവള്‍ ഇല്ലെങ്കില്‍ നീ എന്റെ കൂടെ വന്ന് കിടക്കെടി എന്ന് പറയുകയും ഉണ്ടായി. ഇതില്‍ കലിപൂണ്ട അന്നെ ലക്ഷ്മി ശക്തിയായി പിടിച്ച് പുറകോട്ട് തള്ളുകയും പിന്നിലെ കല്‍ഭിത്തിയില്‍ രഞ്ജിത് തലയിടിച്ച് വിഴുകയും ചെയ്തു.

പിന്നീട് എഴുന്നേറ്റിരുന്ന രഞ്ജിത്തിന്റെ തലയില്‍ നിരവധിതവണ കാപ്പിവടികൊണ്ട് അടിക്കുകയും നിലത്ത് കമിഴ്ന്ന് വീണ രഞ്ജിത്തിന്റെ കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയും ആയിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞ വര്‍ഷം മരിച്ച രഞ്ജിത്ത് അയല്‍വാസിയെ കയറി പിടിച്ചതിന്റെ പേരില്‍ പൊലീസ് കേസെടുക്കുകയും റിമാൻഡില്‍ പോവുകയും ചെയ്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു

Related News