ജിസാന്‍ വിമാനത്താവളത്തിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം

  • 22/02/2022


റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ജിസാന്‍ കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ടിന് നേരെ യമന്‍ വിമത വിഭാഗമായി ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ലക്ഷ്യത്തിലെത്തും മുമ്പ് ഡ്രോണ്‍ അറബ് സഖ്യസേന പാട്രിയേറ്റ് മിസൈലയച്ച് തകര്‍ത്തതായി അറിയിച്ചു. തകര്‍ന്ന ഡ്രോണ്‍ ഭാഗങ്ങള്‍ എയര്‌പോര്‍ട്ട് കോംപൗണ്ടില്‍ പതിച്ച് നാലു സാധാരണക്കാര്‍ക്ക് പരിക്കേറ്റു.

സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ യമനിലെ സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഹൂതികള്‍ ഡ്രോണ്‍ തൊടുത്തുവിട്ടതെന്ന് സഖ്യസേന വ്യക്തമാക്കി. ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച് ഹൂതികള്‍ തൊടുത്തുവിട്ട സ്‌ഫോടക വസ്തുക്കള്‍ നിറച്ച മറ്റൊരു ഡ്രോണ്‍ ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ മഅ്ബൂജ് ഗ്രാമത്തില്‍ തകര്‍ന്നുവീണു. 

സന്‍ആ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നാണ് ഹൂതികള്‍ ഈ ഡ്രോണും അയച്ചത്. ഡ്രോണ്‍ തകര്‍ന്നുവീണ് ആര്‍ക്കെങ്കിലും പരിക്കോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് സഖ്യസേന പറഞ്ഞു.

Related News