അമേരിക്കയുടെ മൂന്നു തരം ബേബി പാൽപ്പൊടി ഉൽപന്നങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി സൗദി

  • 22/02/2022



ജിദ്ദ: അമേരിക്കയുടെ മൂന്നു തരം ബേബി പാൽപ്പൊടി ഉൽപന്നങ്ങൾക്കെതിരെ സൗദി മുന്നറിയിപ്പ് നൽകി. അബോട്ടിന്റെ ഉൽപന്നങ്ങൾക്കെതിരെയാണു സൗദി ഫൂഡ് ആൻഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .

"ELECARE JR 400G", "ELECARE 400G" , "SIMILAC HUMAN MILK FORTIFIER" എന്നീ ഉൽപന്നങ്ങൾക്കാണു ബാക്ടീരിയയും മലിനീകരണത്തിന് സാധ്യതയും ഉള്ളതിന്റെ പശ്ചാത്തലത്തിൽ  മുന്നറിയിപ്പ് നൽകിയതെന്ന് അതോറിറ്റി വ്യക്തമാക്കി. 

മലിനമായ ഉൽപന്നങ്ങൾ രാജ്യത്തിന്റെ വിപണികളിൽ പ്രവേശിക്കാതിരിക്കാനും പ്രാദേശിക വിപണികളിൽ നിന്നു വാഗ്ദാനം ചെയ്ത ഉൽപ്പന്നങ്ങൾ പിൻവലിക്കാനും തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.

സാൽമൊണല്ല ബാക്ടീരിയ കലർന്ന ഭക്ഷണം പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകുമെന്നും പരിസ്ഥിതിയിൽ സാധാരണയായി കാണപ്പെടുന്ന ക്രോണോബാക്ടർ ബാക്ടീരിയ വയറിളക്കത്തിനും മൂത്രനാളി അണുബാധയ്ക്കും കാരണമാകുന്നുവെന്നും വ്യക്തമാക്കി. 

കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഈ ഉൽപന്നങ്ങൾ കഴിക്കുന്നത് ഒഴിവാക്കാൻ ഉപഭോക്താക്കളോട് അതോറിറ്റി ആവശ്യപ്പെട്ടു.

Related News