പുതിയ വാഹന നമ്പർ പ്ലേറ്റുകൾ പുറത്തിറക്കി സൗദി ട്രാഫിക് വിഭാഗം

  • 23/02/2022


റിയാദ്: സൗദി അറേബ്യയുടെ അടയാളങ്ങൾ രേഖപ്പെടുത്തുന്ന വ്യത്യസ്‍തമായ അഞ്ച് ലോഗോ ഉൾപ്പെടുന്ന പുതിയ വാഹന നമ്പർ പ്ലേറ്റുകൾ പുറത്തിറക്കി സൗദി ട്രാഫിക് വിഭാഗം. ‘സൗദി വിഷൻ’, ‘രണ്ട് വാളുകളും ഈന്തപ്പനയും ഉള്‍പ്പെടുന്ന രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം’ , ‘മദായിൻ സാലിഹ്’, ‘ദറഇയ’ എന്നിങ്ങനെ അഞ്ച് അടയാളങ്ങൾ രേഖപ്പെടുത്തുന്ന വ്യതിരിക്തമായ ലോഗോയുള്ള വാഹന നമ്പർ പ്ലേറ്റുകൾ വിതരണം ചെയ്യുന്ന സേവനം തിങ്കളാഴ്ച മുതൽ ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്അറിയിച്ചു. 

പുതിയ നമ്പർ പ്ലേറ്റുകൾക്ക് 800 റിയാലാണ് ഫീസായി അടക്കേണ്ടത്. ഇത്തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ നേടാൻ ആഗ്രഹിക്കുന്നവർ ട്രാഫിക് അക്കൗണ്ടിൽ ഫീസ് അടച്ചതിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അബ്ഷീർ’ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് സേവന ടാബിൽ നിന്ന് ‘ട്രാഫിക്’ തെരഞ്ഞെടുക്കുക. 

തുടർന്ന് ‘കോൺടാക്റ്റ്’ എടുത്ത് ‘ലോഗോ അടങ്ങിയ നമ്പർ പ്ലേറ്റ് അഭ്യർഥിക്കുക’ എന്നത് തെരഞ്ഞെടുത്ത് നമ്പർ പ്ലേറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്. തങ്ങളുടെ വാഹനത്തിന്റെ, മാറ്റിസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന നമ്പർ പ്ലേറ്റിലെ വിവരങ്ങൾ, ആവശ്യമായ ലോഗോ എന്നിവ അപേക്ഷയോടൊപ്പം വ്യക്തമാക്കണം. ഒപ്പം പണം അടച്ച രസീതിയുടെ ഒരു പകർപ്പ് ‘അബ്ഷീർ’ പ്ലാറ്റ്‌ഫോമിൽ അറ്റാച്ച് ചെയ്തിടുകയും വേണം.

Related News