ടാക്സികളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പുതിയ സംവിധാനവുമായി സൗദി

  • 13/03/2022


ജിദ്ദ: സ്വമേധയാതന്നെ ടാക്സികളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പുതിയ സംവിധാനം സൗദിയില്‍ നാളെ മുതല്‍ നിലവില്‍വരും. ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സംവിധാനം സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ നടപ്പിലാക്കും. 

സൗദി പൊതുഗതാഗത അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരത്തുകളില്‍ സജജീകരിച്ച നൂതന സംവിധാനത്തോടെയുള്ള ക്യാമറകള്‍ വാഹനങ്ങള്‍ നിരീക്ഷിക്കും. 

കാലാവധികഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സുകള്‍, ഇഖാമ എന്നിവ ഉപയോഗിക്കുന്നത് നാളെ മുതല്‍ എളുപ്പത്തില്‍ കണ്ടെത്താനാകും. ഫിറ്റ്നസില്ലാതെ വാഹനമോടിക്കുന്നതും പിടികൂടും. നിരവധി റോഡപകടങ്ങളാണ് സൗദിയിലുണ്ടാകുന്നത്. അതുകൊണ്ട്തന്നെ ട്രാഫിക്ക് സുരക്ഷയും സംവിധാവും കാര്യക്ഷമമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

Related News