'എന്‍റെ മരണം നിനക്കുള്ള വിവാഹ സമ്മാനം'; കാമുകിയുടെ വിവാഹം നിശ്ചയിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

  • 24/04/2022

റായ്പൂര്‍: മറ്റൊരാളുമായി കാമുകിയുടെ വിവാഹം ഉറപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡിലാണ് സംഭവം. മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. തന്റെ മരണം കാമുകിക്കുള്ള വിവാഹ സമ്മാനം എന്ന് ഭിത്തിയില്‍ എഴുതി വച്ചാണ് യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.

ബലോഡ് ജില്ലയിലാണ് സംഭവം. കാമുകി മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന് അറിഞ്ഞതാണ് യുവാവിനെ അസ്വസ്ഥനാക്കിയതെന്ന് പോലീസ് പറയുന്നു. 'എന്റെ മരണം കാമുകിക്കുള്ള വിവാഹ സമ്മാനം, ഐ ലവ് യൂ'- എന്ന് മുറിയിലെ ഭിത്തിയില്‍ കരിക്കട്ട കൊണ്ട് എഴുതി വച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ചെയ്യാന്‍ പോകുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് വാട്‌സ്ആപ്പ് യുവാവ് സ്റ്റാറ്റസ് ആക്കിയിരുന്നു.

പിന്നീടാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും വാട്‌സ്ആപ്പില്‍ വീഡിയോ പങ്കുവെച്ച സംഭവം അന്വേഷിക്കുന്നതായും ബലോഡ് ഡിഎസ്പി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ അന്വേഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News