കൊറോണ ; മെഡിക്കൽ കോളേജ് സ്റ്റോർ വിഭാഗവും സുസജ്ജം

  • 16/03/2020


തിരുവനന്തപുരം: കൊറോണെയെ നേരിടാൻ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കും നേഴ്‌സുമാർക്കും മറ്റു ജീവനക്കാർക്കുമൊപ്പം സ്റ്റോർ വിഭാഗവും. അവധി ഉപേക്ഷിച്ചാണ് ഓരോ സ്റ്റോർ വിഭാഗം. സ്റ്റോർ ജീവനക്കാരും പ്രവർത്തിക്കുന്നത്. ഫാർമസിസ്റ്റുകളും മറ്റു ജീവനക്കാരും സ്റ്റോർ സൂപ്രണ്ട് എൻ സജീവിനൊപ്പം ഞായറാഴ്ചയും കർമ്മരംഗത്തുണ്ടായിരുന്നു. ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നിർദേശപ്രകാരം കേരളാ മെഡിക്കൽ സർവീസ് കോർപറേഷൻ സർജിക്കൽ കിറ്റുകളും സാനിറ്ററൈസറുകളും പ്രൊട്ടക്ഷൻ കിറ്റുകളും ആന്റി വൈറൽ മരുന്നുകളും കൃത്യമായി എത്തിക്കുന്നതിനാൽ യഥാസമയം വാർഡിലേയ്ക്ക് കൈമാറാൻ സാധിക്കുന്നു. ഞായറാഴ്ചയും ഇവ ലഭ്യമാക്കി. മാസ്കുകളും മെഡിക്കൽ സർവീസ് കോർപറേഷൻ ആവശ്യാനുസരണം എത്തിച്ചു നൽകുന്നതിനാൽ മുമ്പുണ്ടായിരുന്ന കുറവ് പരിഹരിക്കാനായി. അങ്ങനെ ഏതു സാഹചര്യവും നേരിടാൻ സ്റ്റോർ സജ്ജമാണ്. മൂന്നു ഷിഫ്ടുകളിലായി ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നേഴ്സുമാർക്കും മറ്റു ജീവനക്കാർക്കും പ്രൊട്ടക്ഷൻ കിറ്റുകൾ അപ്പപ്പോൾ മാറേണ്ടി വരുന്നുണ്ട്. അവർക്ക് കൃത്യമായി തന്നെ ഈ സുരക്ഷാ സംവിധാനങ്ങൾ കെമിക്കൽ സ്‌റ്റോറു വഴിയും സർജിക്കൽ സ്‌റ്റോറു വഴിയും എത്തിക്കാനാകുന്നുണ്ട്. ആശുപത്രി അധികൃതർക്കൊപ്പം ജാഗ്രതയോടെ തന്നെ എല്ലാ വിഭാഗം ജീവനക്കാരും പ്രവർത്തിച്ചു വരുന്നു. ഗോഗിൾസ്, എൻ 95 മാസ്ക് ഉൾപ്പെടെ ഇരുന്നൂറോളം പ്രൊട്ടക്ഷൻ കിറ്റാണ് ദിവസേന നൽകി വരുന്നത്.

Related News