ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ദില്ലി മസ്ജിദില്‍ സന്ദര്‍ശനം നടത്തി

  • 22/09/2022

ദില്ലി: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് മുസ്ലീംപള്ളിയില്‍ സന്ദര്‍ശനം നടത്തി. ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ പുരോഹിതന്‍ ഉമര്‍ അഹമ്മദ് ഇല്യാസിയുമായി കൂടിക്കാഴ്ച നടത്താനാണ് കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള മസ്ജിദില്‍ ആര്‍എസ്എസ് മേധാവി എത്തിയത്.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആര്‍എസ്എസ് മേധാവി മുസ്ലീം സമുദായത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നത്. . സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്തുന്നതിനായി മോഹന്‍ ഭാഗവത് നേരത്തെ മുസ്ലീം സമുദായത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.പ്രമുഖ മുസ്ലീം പ്രമുഖരായ ദില്ലി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷി എന്നിവരുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.നബിനിന്ദ വിദ്വേഷ പ്രസംഗം, ജ്ഞാനവാപി മസ്ജിദ് പ്രശ്‌നം, വിദ്വേഷ പ്രസംഗത്തിന്റെ ഫലമായുണ്ടാകുന്ന സാമുദായിക സംഘര്‍ഷം എന്നിവ ചര്‍ച്ച ചെയ്തതായി യോഗത്തില്‍ പങ്കെടുത്ത ഒരു അംഗത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗഹാര്‍ദ്ദപരമെന്നാണ് ആര്‍എസ്എസ് മേധാവി വിളിച്ച യോഗത്തിനെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷി നേരത്തെ വിശേഷിപ്പിച്ചത്. ഇന്ന് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഭിന്നത ഇല്ലാതാക്കാന്‍ മുന്നോട്ട് പോകണം, ഈ ഭിന്നത പരിഹരിക്കാന്‍ ഇരു സമുദായങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് മേധാവി പറഞ്ഞതായി എസ് വൈ ഖുറൈഷി യോഗത്തിന് ശേഷം പറഞ്ഞു.

Related News