രാഹുല്‍ ഗാന്ധി ഇന്ന് ഡെല്‍ഹിയിലേക്ക് മടങ്ങിയേക്കും

  • 22/09/2022

കൊച്ചി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ആരംഭിക്കുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് രാജ്യതലസ്ഥാനത്തേക്ക് മടങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.രാഹുല്‍ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് സെപ്റ്റംബര്‍ 24ന് ഭാരത് ജോഡോ യാത്ര പുനരാരംഭിക്കും.

കേരളത്തില്‍ പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ച ദിവസം രാഹുല്‍ ജാഥയിലുണ്ടാവില്ല.
പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനുളള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുളള പ്രക്രിയ 24ന് ആരംഭിച്ച് 30ന് അവസാനിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ഒക്ടോബര്‍ 8ന് വൈകീട്ട് 5ന് പുറത്തുവിടും. ഒക്ടോബര്‍ 17നാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 19ന് നടക്കും. ജാഥയ്ക്കിടയില്‍ രാഹുല്‍ മടങ്ങില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ പെട്ടെന്നാണ് തീരുമാനം മാറ്റിയത്.

Related News