വരനെ ആവശ്യമുണ്ട്, ലൈംഗികതയില്‍ താല്‍പര്യമില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വേണമെന്ന് ഡിമാൻഡ്; വൈറലായി വിവാഹ പരസ്യം

  • 23/09/2022

ദിവസങ്ങള്‍ക്ക് മുമ്പ് സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരെ വരനായി ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ ഒരു പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരസ്യം വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു പരസ്യമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

44 വയസുള്ള ഒരു യുവതിക്ക് വേണ്ടിയുള്ള പരസ്യമാണ്. മലയാളത്തിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരസ്യത്തില്‍ വധുവിന്റെ കുടുംബം പറഞ്ഞിരിക്കുന്ന ഏറ്റവും വലിയ ഡിമാന്‍ഡ് എന്താണെന്ന് വച്ചാല്‍ ലൈംഗികതയില്‍ താല്‍പര്യമില്ലാത്ത ആളാവാണം വരന്‍ എന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു കാരണം പരസ്യത്തില്‍ നല്‍കിയതെന്നും പറയുന്നുണ്ട്.

യുവതിയുടെ ആദ്യ വിവാഹമാണ്. ആത്മീയതയില്‍ താല്‍പര്യമുള്ള ആളാണെന്നും ബി എസ് സി വരെ പഠിച്ചിട്ടുണ്ടെന്നും പറയുന്നു. ലൈംഗികതയില്‍ താല്‍പര്യമില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് വേണ്ടത്. വിളിക്കുന്നതിനായി ഫോണ്‍ നമ്ബര്‍ ഉള്‍പ്പടെ കൊടുത്തിട്ടുണ്ട്. ഇത് ഏത് പത്രത്തില്‍ വന്ന പരസ്യമാണെന്നോ എപ്പോള്‍ വന്നതാണോ എന്ന കാര്യവും വ്യക്തമല്ല. എന്താലായും ഈ പരസ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Related News