അങ്കിത ഭണ്ഡാരി കൊലപാതക കേസ്: കൂടുതൽ തെളിവുകൾ പുറത്ത്

  • 24/09/2022

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബിജെപി നേതാവിന്റെ മകന്റെ അറസ്റ്റിലേക്ക് നയിച്ച അങ്കിത ഭണ്ഡാരി കൊലപാതക കേസില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്. അങ്കിത സുഹൃത്തിനയച്ച വാട്‌സ് ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. പുല്‍കിത് ആര്യയ്ക്കും ജീവനക്കാര്‍ക്കുമെതിരെയുളള ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ചാറ്റിലെ വിവരങ്ങള്‍.

പ്രതികള്‍ അങ്കിതയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു എന്ന് തെളിയിക്കുന്നതാണ് സന്ദേശങ്ങള്‍. റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായിരിക്കെ അനുഭവിച്ച ദുരിതങ്ങള്‍ സന്ദേശത്തില്‍ അങ്കിത പറയുന്നു. ആയിരം രൂപ അധികം നല്‍കുന്ന വിവിഐപികള്‍ക്കായി പ്രത്യേക സേവനം നല്‍കണമെന്ന് റിസോര്‍ട്ട് ഉടമയും കൂട്ടാളികളും നിര്‍ബന്ധിച്ചതായും സന്ദേശങ്ങളിലുണ്ട്. വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പൊലീസ് ശേഖരിച്ചു.

മെസേജ് അയച്ചത് അങ്കിത തന്നെയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസിലായിട്ടുണ്ടെന്നും കൂടുതല്‍ വ്യക്തതയ്ക്കായി ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തുമെന്നും പൊലീസ് പറഞ്ഞു. ജോലിക്കിടെ ഒരു അതിഥി തന്നെ മോശമായി സ്പര്‍ശിച്ച സംഭവവും അങ്കിത സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അറിയിച്ചപ്പോള്‍ 'മദ്യപിച്ച സമയത്തല്ലേ, വിട്ടുകള' എന്ന് പുല്‍കിത് ആര്യ പറഞ്ഞതായും അങ്കിതയുടെ സന്ദേശത്തിലുണ്ട്. റിസോര്‍ട്ടിലെ മുകളിലത്തെ നിലയിലേക്ക് തന്റെ ബാഗ് കൊണ്ടുവരാന്‍ പറഞ്ഞ് കരയുന്ന അങ്കിതയുടെ ശബ്ദമടങ്ങിയ ഓഡിയോ സന്ദേശവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Related News