പ്ലസ് ടു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന് നേരെ വെടിയുതിര്‍ത്തു; കുട്ടി ഓടി രക്ഷപെട്ടു

  • 24/09/2022

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന് നേരെ വെടിയുതിര്‍ത്തു. സിതാപൂരില്‍ ആണ് സംഭവം.

പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈസന്‍സില്ലാത്ത തോക്കാണ് ഉപയോഗിച്ചതെന്നും കുട്ടി ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. ഇന്നലെ സഹപഠികളുമയി വിദ്യാര്‍ത്ഥി വഴക്കിട്ടപ്പോള്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടിരുന്നുവെന്നും ഇതിന്‍റെ വൈരാഗ്യത്തിലാണ് വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിക്കായി തിരച്ചില്‍ ആരംഭിച്ചെന്നും എഎസ്പി സൗത്ത് എന്‍പി സിംഗ് പറഞ്ഞു.

Related News