കെ.ഡി.എൻ.എ "നമ്മുടെ കോഴിക്കോട്" ഓണാഘോഷം

  • 26/09/2022


 
കുവൈറ്റ് സിറ്റി; കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ)  "നമ്മുടെ കോഴിക്കോട്" ഓണാഘോഷം സെപ്തംബർ 23 ന് മംഗഫ് അൽ നജാത്ത് സ്കൂളിൽ വെച് വിപുലമായി ആഘോഷിച്ചു.

പ്രസിഡന്റ് ബഷീർ ബാത്ത  അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ മെട്രോ മെഡിക്കൽ കെയർ ചെയർമാൻ ഹംസ പയ്യന്നൂർ ഉത്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി സുബൈർ എം.എം. സ്വാഗതം  പറഞ്ഞു. സിനിമാ നടനും നൂറിൽപരം ഗായകരുടെ ശബ്ദം അനുകരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ നിസ്സാം കാലിക്കറ്, ഗായികയും ദുബായിൽ മ്യൂസിക് പ്രൊഫസാറുമായ സോണിയ നിസ്സാം എന്നിവർ സന്നിഹിതരായിരുന്നു. 

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, അഡ്വൈസറി ബോർഡ് മെമ്പർ ഇലിയാസ് തോട്ടത്തിൽ, സന്തോഷ് പുനത്തിൽ, വുമൺസ് ഫോറം പ്രസിഡണ്ട് ഷാഹിന സുബൈർ, ഏരിയ പ്രതിനിധികളായ ശ്യാം പ്രസാദ്, മൻസൂർ ആലക്കൽ, സമീർ കെ.ടി, റൗഫ് പയ്യോളി എന്നിവർ  ആശംസകൾ അറിയിച്ചു. അൽ മുല്ല എക്സ്ചേഞ്ച് ,ഗ്രാൻഡ് ഹൈപ്പർ,  സെല്ല ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ലുലു ഹൈപ്പർ, തക്കാര, ഓൺ കോസ്റ്  പ്രതിനിധികൾ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ രാമചന്ദ്രൻ പെരിങ്ങൊളം നന്ദി അറിയിച്ചു. 

നാട്ടിൽ ഒരു അപകടത്തെ തുടർന്ന് മരണപ്പെട്ട മുൻ മെമ്പർ മനോജന്റെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം സഹോദരൻ പ്രകാശൻ മുഖ്യാഥിതി ഹംസ പയ്യന്നൂരിൽ നിന്ന് ഏറ്റുവാങ്ങി. 

അംഗങ്ങളുടെ  മക്കളിൽ  ഈ  വർഷം നടന്ന പത്തും  പത്രണ്ടും ക്ലാസുകളിലെ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് മുഖ്യാഥിതി ഹംസ പയ്യന്നൂർ, എം.കെ. ഗ്രൂപ്പ് എം.ഡി. ആബിദ്, ബി.സ്.പിള്ള എന്നിവർ ചേർന്ന് വിതരണം ചെയ്തു. ഓണപൂക്കള മത്സരത്തിന്റെ വിജയികൾക്കുള്ള അമേരിക്കൻ ടൂറിസ്റ്റർ സ്പോൺസർ ചെയ്ത സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. 

തക്കാര റെസ്റ്റാറണ്ട്  തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യക്ക് ശേഷം നിസ്സാം കാലിക്കറ് , സോണിയ നിസ്സാം, സമീർ വെള്ളയിൽ ചേർന്ന് അവതരിപ്പിച്ച ഗാനമേളയും നിസ്സാം കാലിക്കറ്റിന്റെ പ്രത്യക കോമഡി ഷോയും പ്രോഗ്രാമിന് മിഴിവേകി. 

സന്ധ്യ ഷിജിത്, സ്വപ്ന സന്തോഷ്, ജയലളിത കൃഷ്ണൻ, ദില്ലാറ ധർമരാജ്, ചിന്നു ശ്യാം, സ്നേഹ വാര്യർ, റാഫിയ അനസ്, സാജിത നസീർ, രജിത തുളസി, ജിഷ സുരേഷ്, ടോം ബി.ആന്റണി, സമീർ കെ.ടി. അദ്വിക , അനസ് പുതിയൊട്ടിൽ  മാളവിക വിജേഷ്   മഫലിയാന അഷ്‌റഫ്, നക്ഷത്ര, ദിൽബർ നിസ്സാം, സാഷ സന്തോഷ്, ദേവിക സജീവൻ, ധർമരാജ്, താരാ തുളസീധരൻ, റിതുപർണ, ധർമിത ധർമരാജ്, അയാൻ മാത്തൂർ, സൗമ്യ സുകേഷ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നിരഞ്ജന സൊഹൈൽ പ്രോഗ്രാം ആങ്കറായിരുന്നു.

കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, അസ്സിസ് തിക്കോടി, ഫിറോസ് നാലകത്ത്, പ്രജു ടി എം,  അബ്ദുറഹ്മാൻ എം.പി, തുളസീധരൻ തോട്ടക്കര, പ്രതുപ്നൻ, ഷംഷീർ വി.എ, ഷിജിത് ചിറക്കൽ, സുൾഫിക്കർ മുതിരപറമ്പ്, അൻഷീറ സുൾഫിക്കർ, മുഹമ്മദ് അഷ്‌റഫ് , ഹമീദ് പാലേരി, ഷാജഹാൻ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.

Related News