ആര്യാടൻ മുഹമ്മദിന്റെ നിര്യാണം മതനിരപേക്ഷ സമൂഹത്തിന് തീരാനഷ്ടം - ഒഐസിസി കുവൈറ്റ്

  • 27/09/2022


കുവൈറ്റ് സിറ്റി :
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും ആയിരുന്ന ആര്യാടൻ മുഹമ്മദിന്നോടുള്ള ആദരസൂചകമായി ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു. തിങ്കളാഴ്ച വൈകുന്നേരം അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് ചേർന്ന് അനുശോചന യോഗത്തിൽ പ്രിയ നേതാവിനോടുള്ള ആദരവ് പങ്ക് വെച്ച് കൊണ്ട് ഒഐസിസി കുവൈറ്റ് ന്റെ പരിച്ഛേദം കണക്കെ സൂഹത്തിന്റെ നാനാ തുറയിലുള്ള ഒട്ടേറെ പേർ തടിച്ചു കൂടി.  
ആക്ടിംഗ് പ്രസിഡണ്ട് സാമുവേൽ ചാക്കോയുടെ അധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ ജനറൽ സെക്രട്ടറി ബി എസ് പിള്ള സ്വാഗതം പറഞ്ഞു 

കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡൻറ് ശ്രീ കൃഷ്ണൻ കടലുണ്ടി അനുശോചനപ്രമേയം അവതരിപ്പിച്ചു കൊണ്ട് മത നിരപേക്ഷതക്ക്‌ ഏറ്റവും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ആര്യാടൻ മുഹമ്മദ് ന്റെ വിയോഗം മൂലമുണ്ടാവുന്ന പ്രതി സന്ധിയിലേക്ക് വിരൽ ചൂണ്ടി . ദൃഡദമായ അഭിപ്രായ രൂപീകരണവും പ്രസ്ഥാനത്തിന് വേണ്ടി അതിവിടെയും ഉന്നയിക്കാനുള്ള ആർജ്ജവവും അദ്ദേഹത്തിന്റെ പ്രത്യേകത ആയിരുന്നു. പരന്ന വായനയും അതുവഴി ആര്ജിച്ചെടുത്ത അറിവും കേരള രാഷ്ട്രീയ മണ്ഡലത്തിൽ ശ്രീ ആര്യാടൻ മുഹമ്മദിന് പ്രഥമ ഗണനീയ മായ സ്ഥാനം നേടി കൊടുത്തു. അതുകൊണ്ട് തന്നെയാണ് നിലമ്പൂർ കാരുടെ 'കുഞ്ഞാക്ക'ക്ക്‌ എട്ട് തവണ തുടർച്ചയായി നിയമസഭയിൽ എത്തുവാൻ സാധ്യമായത് . അനുശോചന സന്ദേശം തുടർന്നു.
   ആദരസൂചകമായി ആര്യാടൻ മുഹമ്മദിന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി . ഇതര നാഷണൽ കമ്മിറ്റി ഭാരവാഹികളും ജില്ലാ നേതാക്കളും അന്തരിച്ച പ്രിയ നേതാവിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
അനുശോചന യോഗത്തിന് ട്രഷറർ രാജീവ് നടുവിലെമുറി നന്ദി പറഞ്ഞു.

Related News