കുവൈറ്റ് ബാഡ്മിന്റൺ ചലഞ്ജ് 2022: ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ കുവൈറ്റ് ആതിഥേയത്വം വഹിക്കും

  • 28/09/2022


കുവൈറ്റ് ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ (IBAK), കുവൈറ്റ് ബാഡ്മിന്റൺ ചലഞ്ചിന്റെ (KBC 2022 ഏഴാമത് പതിപ്പ് ആരംഭിക്കാൻ ഒരുങ്ങുകയാണ് സൗദി ബഹ്റൈൻ ഇന്ത്യ, ഖത്തർ, യുഎഇ, ഫിലിപ്പീൻസ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും കുവൈറ്റിൽ നിന്നുള്ള പ്രാദേശിക ക്ലബ്ബുകളും മുന്ന് ദിവസം നീണ്ടു നിൽക്കുന്ന വർ ടൂർണമെന്റിൽ പങ്കെടുക്കും. KEC 2022 ഒക്ടോബർ 6,7,8 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു ഈ വാർഷിക ടൂർണമെന്റ് കുവൈറ്റിലെ ബാഡ്മിന്റൺ സ്നേഹികൾക്കിടയിൽ വളരെ പ്രസിദ്ധമാണ്. വളരെ ആവേശത്തോടെയാണ് അവർ ഈ ടൂർണമെന്റിന് വേണ്ടി കാത്തിരിക്കുന്നത്. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി BA ഒഫീഷ്യൽസ് കഴിഞ്ഞ രണ്ടു മാസമായി വളരെ കഠിനമായി പ്രയത്നിക്കുന്നു.

പഴയതും പുതിയതും ആയ ലോകത്തെ മുൻനിര ബാഡ്മിന്റൺ താരങ്ങൾ ഈ ടൂർണമെന്റിന് മാറ്റ് കൂട്ടും. അഞ്ച് തവണ ചാമ്പ്യന്മാരായ THAK ALL STARS ടൂർണമെന്റിൽ പങ്കെടുക്കുന്നു അവരെ കൂടാതെ ഐബക് നെ പ്രതിനിധീകരിക്കുന്നു. The IBAK CHALLENGERS, IBAK TORPEDOES misla. sydemoanglad പങ്കെടുക്കുന്നു. മുൻ പതിപ്പുകളിൽ റണ്ണേഴ്സ് അപ്പ് ആയിരുന്ന ടീം വിക്ടർ ടീം 5.30, ഇന്ത്യയിൽ നിന്നുള്ള SHUTTLE STINGERS എന്നിവ ടീം ഇനത്തിൽ മത്സരിക്കുന്ന ടീമുകളായിരിക്കും. കുടാതെ ഇതിലെ കളിക്കാർ ഓപ്പൺ ഇവെന്റുകളിലും പങ്കെടുക്കും . വരും ദിവസങ്ങളിൽ കുവൈറ്റിലെ ബാഡ്മിന്റൺ പ്രേമികൾ തീ പാറുന്ന പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കും

യാതൊരു ലായും ഇല്ലാതെ 2010 ഏപ്രിലിൽ സ്ഥാപിതമായ BAK കുവൈറ്റിൽ ബാഡ്മിന്റൺ ജനപ്രിയമാകുന്നതിനും യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും.

അംഗങ്ങൾക്ക് അവരുടെ കളി മെച്ചപ്പെടുത്തുന്നതിനുള്ള ഇടമായി പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങൾ ഉള്ള BAK സാൽവ ജിം, ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള താല്പര്യക്കാർക്കു ബാഡ്മിന്റൺ കളിക്കുന്നതിനും പരിശീലിക്കുന്നതിനും മികച്ചതാകാനും ഉള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഗെയിം നോടുള്ള ഇഷ്ടം പ്രോത്സാഹിപ്പിക്കുന്നതിനും ചാമ്പ്യൻമാരെ സൃഷ്ടിക്കുന്നതിനുള്ള ലക്ഷ്യത്തോടെ സ്കൂളിൽ പോകുന്ന കുട്ടികൾക്ക് 1B46 പരിശീലനം നൽകുന്നു.

കോവിഡ് 19 കാരണമുണ്ടായ ഇടവേളക്ക് ശേഷമാണു KBC 2022 ന് BAK ആതിഥേയത്വം നിർവഹിക്കുന്നത് അതിനാൽ ടൂർണമെന്റ് ഗംഭീരായ രീതിയിൽ സമാരംഭിക്കുമെന്നും പങ്കെടുക്കുന്ന എല്ലാവർക്കും ആവേശകരമായ സമയം നൽകുമെന്നും ഞങ്ങൾ പ്രതീഷിക്കുന്നു.

Related News