ട്രാക്ക് ഓണം ഈദ് സംഗമം 30 ന്

  • 28/09/2022

 

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ഓണം - ഈദ് സംഗമം - 2022 " സെപ്റ്റംബർ 30 ന് അബ്ബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാനി ഇംഗ്ലീഷ് സ്കൂളിൽ രാവിലെ 9 മണിമുതൽ ആരംഭിക്കും. 
കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകരും,ബിസിനസ് മേഖലയിലെ പ്രമുഖരും സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കും. 
മഹാബലി എഴുന്നള്ളത്ത്, തിരുവാതിരക്കളി,ഒപ്പന, ഓണപ്പാട്ടുകൾ, ട്രാക്ക് അംഗങ്ങൾ അവതരിപ്പിക്കുന്ന നാടൻപ്പട്ടുകൾ,ഗാനമേള, നൃത്തനൃത്യങ്ങൾ, കുവൈത്ത് മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും എന്ന് ചെയർമാൻ പി.ജി.ബിനു, പ്രസിഡൻറ് എം.എ.നിസ്സാം, ജനറൽ സെക്രട്ടറി കെ.ആർ.ബൈജു എന്നിവർ വാർത്ത കുറുപ്പിൽ അറിയിച്ചു

Related News