പ്രവാസി വെൽഫെയർ കുവൈത്ത് കേരളോൽസവം 2022 പോസ്റ്റർ പ്രകാശനം ചെയ്തു

  • 29/09/2022

കുവൈത്ത് മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ കേരളോൽസവം 2022 ന്റെ  പോസ്റ്റർ പ്രകാശനം ചെയ്തു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലമാണ്  പ്രകാശന കര്മ്മം നിർവ്വഹിച്ചത് . 

നവംബർ 11 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ അബ്ബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാൻ ഇംഗ്ലീഷ്  സ്കൂളിലാണ് കേരളോൽസവം സംഘടിപ്പിച്ചിരിക്കുന്നത് 8 വേദികളിലായി 70 ൽ പരം മൽസരയിനങ്ങൾ അരങ്ങേറും. കിഡ്സ് , സബ്  ജൂനിയർ , ജൂനിയർ , സീനിയർ , പുരുഷൻമാർ , സ്ത്രീകൾ  തുടങ്ങി വിവിധ കാറ്റഗറിങ്ങളിലായി നാലു സോണുകളിൽ നിന്നുമായി ആയിരത്തോളം മൽസരാർഥികളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

ലിസി മാത്യു -ഫഹാഹീൽ , നിഷാദ് ഇളയത് - ഫർവാനിയ  , റഷീദ് ബാവ- അബ്ബാസിയ , ജവാദ് അമീര് സാൽമിയ എന്നിവരാണ് സോണൽ ക്യാപ്റ്റന്മാർ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് അൻവർ സയീദ് , കേരളോൽസവം ജനറൽ കൺവീണർ ലായിക് അഹമ്മദ് , ജനറൽ സെക്രെട്ടറിമാരായ റഫീഖ് ബാബു പൊൻമുണ്ടം , ഗിരീഷ് വയനാട് , വൈസ് പ്രസിടെണ്ടുമാരായ അനിയൻ കുഞ്ഞ് ,റസീന മുഹിയുദ്ദീൻ , സെക്രെട്ടറിമാരായ വഹീദ ഫൈസൽ , ഷഫീർ അബൂബക്കർ , ട്രഷറർ ശൌക്കത്ത് വളാഞ്ചേരി , അസി. ട്രേഷറര് വിഷ്ണു നടേഷ് , ഷീബ ബാബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .

 റെജിസ്ട്രേഷനും മറ്റ് വിശദാംശങ്ങളും പ്രവാസി വെൽഫെയർ കുവൈത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഉടൻ പ്രസിദ്ധപ്പെടുത്തും . കൂടുതല് വിവരങ്ങൾക്ക് : 66382869

Related News