കുവൈറ്റ് ഫർവാനിയ ഹോസ്‌പിറ്റൽ ഡയാലിസിസ് സെന്റർ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു

  • 29/09/2022

 

കുവൈറ്റ് ഫർവാനിയ ഹോസ്‌പിറ്റൽ ഡയാലിസിസ് സെന്റർ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 23 ന് ഹൈഡൈൻ ഓഡിറ്റോറിയത്തിൽ വച്ചു നടത്തുകയുണ്ടായി .യോഗത്തിൽ മുഖ്യ അഥിതിയായി ജലസേചന മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉൽഘാടനം നിർവഹിക്കുകയും ഡോക്ടർ റൂബൻ ജോർജ്‌ അധ്യക്ഷത വഹിക്കുകകയും സിസ്‌റ്റർ ബീനാ മാത്യു സ്വാഗതവും ബ്രദർ ഷിനു മാത്യു ,ഷാജി എബ്രഹാം ,ജോജിൻ പീറ്റർ .ലിജോ ജോൺ ,ഷീജാ തോമസ്‌ ,ഡയോമി ജോർജ്‌ ,തോമസ്‌ ജേക്കബ് ആശംസയും സിസ്‌റ്റർ റെജി ജോസഫ്‌ നന്ദിയും പറഞ്ഞു .ഇതിനോട് അനുബന്ധിച്ചു വിവിധ കല കായിക പരിപാടികളും ഗാനമേളയും വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തുകയുന്ടായി കോവിഡ് മുന്നണി പോരാളികളെ ശ്രീ റോഷി അഗസ്റ്റിൻ ആദരിച്ചു

Related News