കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഫോക്കസ് പ്രൊഫഷനൽ സംഗമം നാളെ

  • 29/09/2022

 


കുവൈത്ത്: പ്രൊഫഷണൽ രംഗത്ത് ജോലി ചെയ്യുന്നവർക്കായി കുവൈത്ത് കേരള ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന 'ഫോക്കസ് - പ്രൊഫഷണൽസ് ഫാമിലി മീറ്റ് ഇന്ന് ,വെള്ളിയാഴ്ച ഉച്ചക്ക് 12.30 ന് റിഗ്ഗയ് ഔഖാഫ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു. 
കുവൈത്തിലെ സീനിയർ എഞ്ചിനിയർ മുഹിയദ്ദീൻ പ്രൊഫഷണൽ മീറ്റ് ഉത്ഘാടനം ചെയ്യും.

ഹലാവത്തുൽ ഖുർആൻ, കുടുംബ ജീവിതം , പ്രവാചക അധ്യാപനങ്ങളിൽ, പലിശയുടെ ആധുനിക രൂപങ്ങൾ, പ്രൊഫഷനലുകളുടെ സാമൂഹിക ബാധ്യതകൾ, തുടങ്ങി വ്യത്യസ്ത വിഷയങ്ങളൾ ചർച്ച ചെയ്തു കൊണ്ട് സമീർ എകരൂൽ, പി.എൻ. അബ്ദുറഹ്മാൻ, അഷ്റഫ് മദനി എകരൂൽ, അബ്ദുസ്സലാം സ്വലാഹി തുടങ്ങിയവർ സംബന്ധിക്കും.  

കുരുന്നു വിദ്യാർത്ഥികൾക്കായി ലിറ്റിൽ വിംഗ്സ് എന്ന പേരിൽ പ്രത്യേക സെഷനും സംഘടിപ്പിക്കുന്നുണ്ട്. വിശദവിവരങ്ങൾക്ക് 60634002 , 66014181, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related News