ഐ.സി.എഫ്. ഫര്‍വാനിയ സെന്‍ട്രല്‍ മീലാദ് സംഗമം

  • 30/09/2022



കുവൈത്ത് : ഖുർആനിക അധ്യാപനമുൾക്കൊണ്ട് പ്രവാചകര്‍ (സ) യെ മനസ്സിലാക്കാൻ കഴിയുമ്പോഴേ  യഥാർത്ഥ വിജയ തേരിലേറാൻ വിശ്വാസിക്ക് സാധിക്കുകയുള്ളു എന്ന്  ഐ സി എഫ്   ജനറൽ സെക്രട്ടറി അബ്ദുല്ല വടകര ഓർമിപ്പിച്ചു. പ്രവാചകന്മാർക്ക്  ശേഷം  ഇസ്ലാമിലെ ഒന്നാമൻ അബൂബക്കർ സിദ്ധീഖ് (റ) യാണ് . മഹാനവർകൾ മുത്ത്  നബിയെ യഥാ വിധി ഉൾക്കൊണ്ട്  സ്വയം സമർപ്പിതനായതിനാലാണ് ഒന്നാമൻ പദവിയിലെത്തിയത് . 

റബീഉൽ അവ്വൽ   മുത്തുനബിയെ പഠിക്കാനും ഉൾക്കൊള്ളാനുമുള്ള  അവസരമാക്കണം എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഐ സി എഫ്  ഫർവാനിയ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് പ്രോഗ്രാമിൽ മുഖ്യ പ്രഭാഷണം  നടത്തുകയായിരുന്നു അദ്ദേഹം.  ഐ സി എഫ് സെൻട്രൽ പ്രസിഡന്റ് സുബൈർ മുസ്‌ലിയാർ ആധ്യക്ഷം വഹിച്ചു . നാഷണൽ പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി പ്രാർത്ഥനക്ക് നേതൃത്വം  നൽകി. സെൻട്രൽ സെക്രട്ടറി നസീർ വയനാട് സ്വാഗതവും ഫൈസൽ പയ്യോളി നന്ദിയും പറഞ്ഞു.

Related News