ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറം കുവൈറ്റ് ഫാർമസി ഡേ ആഘോഷിച്ചു

  • 03/10/2022

 അന്താരാഷ്ട്ര ഫർമസി ദിനത്തോട് അനുബന്ധിച്ചു ഫർവാനിയ ബദർ അൽസമ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 1 ന് സംഘടിപ്പിച്ച ഫാർമസി ഡേ സംഗമം 2022 ഐ പി എഫ് പ്രസിഡന്റ് ശ്രീ നസീറുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ ഫർമസിസ്റ്റ്മാരായ 
 ശ്രീ ഷാജഹാൻ കാദർ ഷാ, ശ്രീ ഷബീർ എന്നിവർ ഫാർമസി ഡേയുമായി അനുബന്ധിച്ച പ്രബന്ധം അവതരിപ്പിച് സംസാരിക്കുകയുണ്ടായി.
 സമൂഹത്തിൽ ഫാർമസിസ്റ്റുകളുടെ പ്രാധാന്യവും അവർ നടത്തുന്ന സേവനങ്ങളും ആരോഗ്യ പരിപാലന രംഗത്ത് നിർണായകമായ പ്രവർത്തനങ്ങളാണെന്ന് പ്രാസംഗികർ സൂചിപ്പിക്കുകയുണ്ടായി.

ഐപിഎഫ് ന്റെ നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി നവംബറോടുകൂടി അവസാനിക്കുമെന്നും തുടർന്നുവരുന്ന കമ്മിറ്റിയുടെ കീഴിൽ സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ നിരവധി കർമ്മ പരിപാടികൾക്ക് രൂപം നൽകുവാനും യോഗത്തിൽ തീരുമാനമായി. നിലവിൽ ഫാർമസിസ്റ്റുകൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും, ജോലി, ഫർമസിസ്റ്റ് ലൈസൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുവാൻ സംഘടനക്ക് സാധിക്കുമെന്ന് യോഗം വിലയിരുത്തി.

കുവൈറ്റിലെ വിവിധ ആശുപത്രികളിലും ക്ലിനിക്കളിലും പ്രൊഡക്ഷൻ & മാർക്കറ്റിംഗ് മേഖലകളിലും ജോലിചെയ്യുന്ന അമ്പതിലേറെ ഫർമസിസ്റ്റുകൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടിക്കായി എത്തിച്ചേർന്ന എല്ലാവരും പങ്കെടുത്ത ഓപ്പൺ ഫോറം നിരവധി ചർച്ചകൾക്കു വേദിയായി. 

 പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി നിർമൽ ഫിലോമിന സ്വാഗതo പറഞ്ഞ യോഗത്തിൽ സംഗമത്തിലെത്തിയവർക്കും, സ്പോൺസർമാരായ ബദ്ർ അൽസമാ മെഡിക്കൽ സെന്ററിനും ആഡ്രസ് ഫാഷൻ സ്റ്റോറിനും ശ്രീ സലാം കളനാട് നന്ദി പ്രകാശിപ്പിച്ചു.

Related News