ട്രാക്ക് ഓണം - ഈദ് സംഗമം സംഘടിപ്പിച്ചു

  • 03/10/2022

 


കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണം - ഈദ് സംഗമം - 2022 " സംഘടിപ്പിച്ചു.
സാംസ്കാരിക സമ്മേളനം ജസീറ എയർവേയ്സ് റീജണൽ മാനേജർ സച്ചിൻ നെഹേ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 
ഒക്ടോബർ 30 മുതൽ കുവൈത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് ജസീറ എയർവേയ്സ് സർവീസ് തുടങ്ങുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സച്ചിൻ നെഹേ പറഞ്ഞു. 
ട്രാക്ക് പ്രസിഡൻറ് എം.എ.നിസ്സാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ട്രാക്ക് ചെയർമാൻ പി.ജി.ബിനു മുഖ്യ പ്രഭാഷണം നടത്തി. ട്രാക്ക് ജനറൽ സെക്രട്ടറി കെ.ആർ.ബൈജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗായകൻ മുബാറക് അൽ റാഷിദ്,ശ്രീലങ്കൻ എയർലൈൻസ് മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക റീജണൽ മാനേജർ അമിതാബ് ആന്റണി പിളളയ്,റിട്ടയേർഡ് കസ്റ്റംസ് ഓഫിസർ മുബാറക് ഖലഫ് ധഹർ അൽ ഹാർബി,ഇന്ത്യൻ എംബസി ലീഗൽ അഡ്വൈസർ യൂസുഫ് ഖാലിദ് അൽ മുതൈരി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
ട്രാക്ക് വൈസ് പ്രസിഡൻറ്മാരായ ഡോക്ടർ ശങ്കരനാരായണൻ,ശ്രീരാഗം സുരേഷ് എന്നിവർ സംസാരിച്ചു. 
 പ്രശസ്ത സിനിമ പിന്നണി ഗായിക സിന്ധു രമേഷ്, അൽ യമാമ ടെക്നിക്കൽ ജനറൽ ട്രെഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പ്രോജക്റ്റ് മാനേജർ പി.എം.നായർ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽ കൗൺസിൽ കുവൈത്ത് ജോയിന്റ് സെക്രട്ടറിയും ട്രാക്ക് ഉപദേശക സമിതി അംഗവുമായ കെ.പി.സുരേഷ് എന്നിവർക്ക് സ്നേഹോപഹാരം നൽകി. 
കഴിഞ്ഞ എസ്. എസ്.എൽ.സി,പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ട്രാക്ക് അംഗങ്ങളുടെ മക്കളായ അദ്വൈത് രാജേഷ്, ശ്വാത രാജൻ, അഖില രവീന്ദ്രൻ എന്നിവർക്ക് വിദ്യാഭ്യാസ പ്രോൽസാഹന അവാർഡുകൾ വിതരണം ചെയ്യ്തു. മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, തിരുവാതിരക്കളി,ഒപ്പന, ട്രാക്ക് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ അവതരിപ്പിച്ച നാടൻപാട്ട്, ട്രാക്ക് വനിതാവേദി അംഗങ്ങൾ അവതരിപ്പിച്ച വഞ്ചിപ്പാട്ട്, ട്രാക്ക് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച ഗാനമേള, അറബി ഡാൻസ്, ഓണപ്പാട്ടുകൾ,നൃത്തനൃത്യങ്ങൾ, കുവൈത്ത് മെലഡീസ് അവതരിപ്പിച്ച ഗാനമേള തുടങ്ങിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. രാജേഷ് നായർ, പ്രബിത രാജേഷ് എന്നിവർ അവതാരകരായിരുന്നു .
കേന്ദ്ര കമ്മിറ്റി അംഗങ്ങളും വിവിധ ഏരിയാകമ്മറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. വിഭവ സമൃദ്ധമായ ഓണസദ്യയും സംഗമത്തിന് മാറ്റ് കൂട്ടി.
പ്രോഗ്രാം ജനറൽ കൺവീനർ പ്രിയ രാജ് സ്വാഗതവും ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു.

Related News