ഫോക്കസ് ഫെസ്റ്റ് 2022 ഒരുക്കങ്ങൾ പൂർത്തിയായി

  • 04/10/2022

കുവൈറ്റ് സിറ്റി:- കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ്, കുവൈറ്റിന്റെ 16 മത് വാർഷിക ആഘോഷം. ഫോക്കസ് ഫെസ്റ്റ് 2022. ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 7 ന് അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്ഥാൻ സ്ക്കൂളിൽ (ഇന്റെർട്രേറ്റഡ് സ്ക്കൂളിന് സമീപം) രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണി വരെ നീണ്ട് നിൽക്കുന്ന ഒരു മുഴുദിന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കുവൈറ്റിലെ വിവിധ ഡാൻസ് സ്ക്കൂളിലെ കുട്ടികളുടെ ഡാൻസുകളും, തിരുവാതിര തുടങ്ങിയവയും. വിഭവ സമൃദ്ധമായ ഓണസദ്യയും . ബിജൂ തിക്കോടി . റാഫി കല്ലായി ടീം നയിക്കുന്ന ഗാനമേള, കുവൈറ്റി നാടൻ പാട്ടിന്റെ കുലപതികളായ " പൊലിക നാടൻ പാട്ട് കൂട്ടത്തി "ന്റെ പ്രകടനവും ഫോക്കസ് ഫെസ്റ്റ് 2022 അവിസ്മരണീയമാക്കും.

Related News