പ്രൊഫഷണലുകൾ സമൂഹത്തിന് തണലാവണം - ഫോക്കസ് പ്രൊഫഷനൽ സംഗമം

  • 04/10/2022


കുവൈത്ത്: സമൂഹത്തിന് അവരാൽ കഴിയുന്ന സഹായവും മാർഗദർശനവും നൽകി പൊതുസമൂഹത്തിന് തണലായി വർത്തിക്കാൻ പ്രൊഫഷണൽ രംഗത്ത് ജോലി ചെയ്യുന്നവർക്ക് കഴിയണം എന്ന് സീനിയർ എഞ്ചിനിയർ മുഹിയദ്ദീൻ എം.കെ.എസ് അഭിപ്രായപ്പെട്ടു. 

റിഗ്ഗയ് ഔഖാഫ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ഫോക്കസ് - പ്രൊഫഷണൽസ് ഫാമിലി മീറ്റ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
കുവൈത്ത് ഓയിൽ കമ്പനിയിലെ സീനിയർ എഞ്ചിനിയറായ അദ്ദേഹം. 

കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി.) വൈസ് പ്രസിഡൻ്റ് സി.പി. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു.

ഹലാവത്തുൽ ഖുർആൻ, കുടുംബ ജീവിതം - പ്രവാചക അധ്യാപനങ്ങളിൽ, പലിശയുടെ ആധുനിക രൂപങ്ങൾ, പ്രൊഫഷനലുകളുടെ സാമൂഹിക ബാധ്യതകൾ, തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്തു. 

വിവിധ പ്രോജക്ടുകളെ കുറിച്ച് പ്രസൻ്റേഷനും, സ്പോട്ട് ക്വിസും സംഘടിപ്പിച്ചു. 

സമീർ എകരൂൽ, പി.എൻ. അബ്ദുറഹ്മാൻ, അഷ്റഫ് മദനി എകരൂൽ, അബ്ദുസ്സലാം സ്വലാഹി, സുനാഷ് ഷുക്കൂർ, സാജു ചെംനാട് തുടങ്ങിയവർ നേതൃത്വം നൽകി.   

കുരുന്നു വിദ്യാർത്ഥികൾക്കായി ലിറ്റിൽ വിംഗ്സ് എന്ന പേരിൽ പ്രത്യേക സെഷനും സംഘടിപ്പിച്ചു.

Related News