കുവൈറ്റ്‌ തളിപ്പറമ്പ് കൂട്ടായ്മ ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഒക്ടോബർ 6ന്

  • 04/10/2022


കുവൈറ്റ് സിറ്റി : കുവൈറ്റ്‌ തളിപ്പറമ്പ് കൂട്ടായ്മ രൂപീകൃതമായിട്ട് ഏഴ് വർഷം പിന്നിടുകയാണ്. കുവൈറ്റ് പ്രവാസ മണ്ണിൽ അതിവസിക്കുന്ന തളിപ്പറമ്പ്  മുനിസിപ്പൽ പരിധിയിൽ നിന്നുമുള്ളവരെ  ഒരുമിപ്പിച്ചു നിർത്തി നാടിന്റെ പുരോഗതിക്കും ജീവിതയാത്രയിൽ ഒറ്റപെട്ടു പോയവർക്ക്  ഒരു കൈത്താങ്ങായി നിൽക്കാനും വേണ്ടിയാണ് ഈ കൂട്ടായ്മ രൂപീകരിച്ചത്. ജീവകാരുണ്യ പ്രവർത്തന മേഖലയിൽ കൂടുതൽ സജീവമായി ഇടപെടുന്നതോടൊപ്പം സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഈ കൂട്ടായ്മ നേതൃത്വം നൽകുന്നു. 


കലാ സംസ്‌കാരിക പരിപാടികളോടൊപ്പം കായിക രംഗത്തേക്കും കൂടി കാലെടുത്തു വെക്കുന്നതിന്റെ ഭാഗമായാണ് ഈ  കൂട്ടായ്മ രൂപീകരിക്കുന്നതിൽ പ്രധാനിയും, അകാലത്തിൽ ഈ പ്രവാസ മണ്ണിൽ വെച്ച് തന്നെ നമ്മെ വിട്ടു പിരിഞ്ഞ മർഹൂം അയൂബ് ഗാന്ധി അവർകളുടെ പേരിൽ ഓൾ കേരള സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഒക്ടോബർ ആറിന് വൈകിട്ട് ഫഹാഹീൽ സൂഖ്സബാ ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടക്കുക. 

കുവൈറ്റിലെ അറിയപ്പെടുന്ന 16 ടീമുകൾ  അരങ്ങേറുന്ന ഈ കായിക  മാമങ്കത്തിന് ആവേശമേകാൻ, മുഖ്യാഥിതിയായി പങ്കെടുക്കുന്നത് സമീപ കാലങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്‌തിത്വവും, പ്രവാസകൾക്കിടയിൽ ആവേശവുമായ  സൽമാൻ കുറ്റിക്കോടാണ്. ഒപ്പം കുവൈറ്റ്‌ മുൻ ദേശീയ താരവും മുൻ ഒളിമ്പിക്സ് താരവുമായ എഞ്ചിനീയർ ഖാലിദ് അൽ മഷാൻ അൽ അത്‌വാനി ,കുവൈറ്റ്‌ പാർലമെന്റ് മെമ്പർ ഹംദാൻ സാലേം അൽ ആസ്‌മി (Azmi), കുവൈറ്റ് അണ്ടർ 19 ഫുട്ബോൾ താരം ഖാലിദ് ബോഷൈബി , കണ്ണൂർ തളിപ്പറമ്പ സ്വദേശിയും കുവൈറ്റ് സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസേർച് സെന്റര് ശാസ്ത്രജ്ഞൻ ആയ ഡോ ജാഫർ അലി പാറോൽ ,KTK  ഫുട്ബാൾ കമ്മിറ്റി ചെയര്മാൻ നാസ്സർ ,കൺവീനർ ജാബിർ ,ട്രഷറർ റാഷിദ് ,തളിപ്പറമ്പ കൂട്ടായ്മ പ്രസിഡന്റ് റൗഫ് ,അഡ്വൈസറി ബോർഡബോർഡ് ശിഹാബ് ബാർബീസ് എന്നിവരും പങ്കെടുക്കും..

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News