KMRM സാൽമിയ ഏരിയ കുട്ടികൾക്കായി നിറക്കൂട്ട് ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

  • 05/10/2022


കുവൈറ്റിലെ മലങ്കര സഭാ മക്കളുടെ കൂട്ടായ്മയായ KMRM ന്റെ സാൽമിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ KMRM കുട്ടികൾക്കായി നിറക്കൂട്ട് എന്ന പേരിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. സെപ്റ്റംബർ 30 വെള്ളിയാഴ്ച സാൽമിയ സ്പന്ദൻ കൾചറൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചിത്രരചനാ മത്സരം ബഹു : സജി മാടമണ്ണിൽ അച്ചൻ ഉൽഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ജിബി എബ്രഹാം അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ജിനു ഫിലിപ്പ് സ്വാഗതവും ട്രെഷറർ തോമസ് വർഗീസ്‌ നന്ദിയും അർപ്പിച്ചു. 4 ഏരിയകളിൽ നിന്നായി 120 ൽ പരം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഇവന്റ് കോർഡിനേറ്റർ ജൂബി ജോർജ്, ഗീവർഗീസ് തോമസ്, വർഗീസ്‌ ജോൺ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി

Related News