ഈ വർഷത്തെ ഫോക്ക് ഗുരുസാഗര പുരസ്‌കാരം ധർമ്മരാജ് മടപ്പള്ളിക്ക്

  • 05/10/2022

 

കുവൈറ്റ് സിറ്റി : മലയാളക്കരയുടെ സാഗര ഗർജ്ജനം ഡോ: സുകുമാർ അഴീക്കോടിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ചു ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) കുവൈറ്റിലെ രചനാ സാഹിത്യമേഖലയിൽ മികവ് തെളിയിച്ചവരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ ഗുരുസാഗര പുരസ്‌കാരത്തിന് ശ്രീ. ധർമ്മരാജ് മടപ്പള്ളി അർഹനായി. കോഴിക്കോട് ജില്ലയിലെ മടപ്പള്ളി സ്വദേശിയായ ധർമരാജ് 1998 മുതൽ കുവൈറ്റിൽ പ്രവാസ ജീവിതം നയിച്ചു വരുന്നു. കാപ്പി എന്ന നോവലാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. 

എഴുത്തുകാരനും ഗവേഷകനുമായ  ഡോക്ടർ ആർ.സി കരിപ്പത്ത്, നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി. വി ബാലകൃഷ്ണൻ, നിരൂപകനും പ്രഭാഷകനുമായ ഇ. പി രാജഗോപാലൻ എന്നിവർ അംഗങ്ങളായ ജൂറിയാണ്  അവാർഡ് നിർണയം  നടത്തിയത്. 2012 മുതൽ 2022 വരെയുള്ള കാലയളവിൽ  കുവൈറ്റിൽ   താമസക്കാരായ  എഴുത്തുകാരുടെ പ്രസിദ്ധീകരിച്ച മലയാള സാഹിത്യ സൃഷ്ടികളാണ് അവാർഡിനായി  പരിഗണിച്ചത്‌.

Related News