കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻകുവൈറ്റ് ഈദ് ഓണം ആഘോഷിച്ചു

  • 06/10/2022


    കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈറ്റ് ഈദും ഓണവും വിവിധ കലാപരിപാടികളോടെ മെഹബൂല കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു.
      മുഖ്യതിഥി കുട ജനറൽ കൺവീനർ ചെസിൽ ചെറിയാൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. എന്നും വേറിട്ട പ്രവർത്തനങ്ങൾ കാഴ്‌ച്ച വക്കുന്ന കണ്ണൂർ അസോസിയേഷൻ ഭാരവാഹികളെ അദ്ദേഹം പ്രേത്യേകം പ്രശംസിച്ചു സംസാരിച്ചു. പ്രസിഡണ്ട് റോയി ആൻഡ്രൂസ് അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ദീപു അറയ്ക്കൽ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലാ അസോസിയേഷൻ പ്രെസിഡന്റ് അഡ്വ :ബഷീർ ,ബി ഡി കെ ഭാരവാഹി നളിനാക്ഷൻ ,ലോക കേരള സഭാംഗം ഉണ്ണിമായ ഉണ്ണികൃഷ്ണൻ ,ഉപദേശക സമിതി അംഗങ്ങളായ പ്രദീപ് വേങ്ങാട് ,ജയകുമാരി ,വനിത ചെയർ പേഴ്സൺ സോണിയ ,അനൂപ്‌ മയ്യിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

 തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ തരം കലാ മത്സരങ്ങൾ നടന്നു.
 തിരുവാതിരകളി, അത്തപ്പൂക്കളം,ഓണപാട്ടുകൾ, മാവേലി, ചെണ്ടമേളം, തുടങ്ങിയ പരിപാടികൾ വേദിയെ ഓണക്കാലത്തിന്റെ കേരളീയ പശ്ചാത്തല ത്തിലേക്ക് പുനർ നിർമ്മിച്ച അനുഭവമാക്കി. തുടർന്ന് ഗാനമേളയും മത്സരത്തിൽ പങ്കെടുത്തവർക്ക് സമ്മാനദാനവും നടന്നു.
 ചീഫ് കോഡിനേറ്റർ ഷെറിൻ മാത്യു പരിപാടികൾ നിയന്ത്രിച്ചു... ട്രഷറർ ഹരീന്ദ്രൻ നന്ദി പറഞ്ഞു. തുടർന്നു വിഭവസമൃദ്ധമായ സദ്യയും ആസ്വദിച്ചപ്പോൾ രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന ഈദ് ഓണാഘോഷം അവിസ്മരണീയമായി.

Related News