കെ.ഐ.സി "മുഹബ്ബത്തെ റസൂൽ-22": ഇന്ന് വ്യാഴം തുടക്കമാവും

  • 06/10/2022

 


അബ്ബാസിയ: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂൽ-22 നബിദിന മഹാ സമ്മേളനത്തിനു ഇന്ന് തുടക്കം കുറിക്കും. 

അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ ഇന്ന് വ്യാഴം രാത്രി ഇശാ നിസ്‌കാരാനന്തരം മജ്‌ലിസുന്നൂർ നടക്കും. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മജ്‌ലിസുന്നൂർ സംസ്ഥാന അമീറുമായ സയ്യിദ് മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി മജ്ലിസുന്നൂറിന് നേതൃത്വം നൽകും. ശേഷം പ്രമുഖ പ്രഭാഷകൻ അൻവർ മുഹിയുദ്ധീൻ ഹുദവിയുടെ മുഖ്യ പ്രഭാഷണം നടക്കും.

നാളെ വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിക്ക് ബുർദ പാരായണം നടക്കും. കെ.ഐ.സി സർഗ്ഗലയ ടീം ബുർദ മജ്‌ലിസിന് നേതൃത്വം നൽകും. മഗ്‌രിബ് നിസ്കാരാനന്തരം മൗലിദ് സദസ്സിനു സയ്യിദന്മാരും ഉസ്താദുമാരും നേതൃത്വം നൽകും.

ശേഷം മീലാദ് മഹാ സമ്മേളനവും മുഹബ്ബത്തെ റസൂൽ പ്രഭാഷണവും നടക്കും. സയ്യിദ് മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി സമ്മേളനം ഉത്ഘാടനം ചെയ്യും. അൻവർ മുഹ്‌യിദ്ദീൻ
  ഹുദവി "പ്രവാചകൻ: അശാന്തി ലോകത്തെ ശാന്തി മന്ത്രം" എന്ന പ്രമേയത്തിൽ പ്രഭാഷണം നിർവഹിക്കും.

കെ.ഐ.സി മേഖലാ കമ്മറ്റികൾ മുഖേന വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Related News