കുവൈറ്റ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാളും പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്വീകരണവും

  • 08/10/2022

 
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ 2022-ലെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബർ 21-ന് കൊണ്ടാടും. പൗരസ്ത്യ കാതോലിക്കായും മലങ്കര സഭയുടെ പരമാദ്ധ്യക്ഷനുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യാതിഥിയായിരിക്കും.

പ്രഥമ ശ്ലൈഹിക സന്ദർശനത്തിനായി കുവൈറ്റിൽ എത്തിച്ചേരുന്ന പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കുവൈറ്റ് മഹാ ഇടവകയുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകും.

ആദ്യഫലപ്പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കും.

ബസേലിയോസ് പൗലോസ് ദ്വിതീയൻ നഗറെന്ന് നാമകരണം ചെയ്ത ഇന്ത്യൻ സെൻട്രൽ സ്ക്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങുകളിൽ കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ സഹകാർമ്മികത്വം വഹിക്കും.

Related News