വെൽഫെയർ കപ്പ് സോക്കർ ഫെസ്റ്റ് : ടീം സാൽമിയ ജേതാക്കൾ

  • 09/10/2022


കുവൈത്ത് സിറ്റി : നവമ്പറിൽ ഖത്തറിൽ നടക്കുന്ന ലോകക്കപ്പ് ഫൂട്ട്ബോളിനെ സ്വാഗതം ചെയ്തു കൊണ്ട് പ്രവാസി വെൽഫെയർ കുവൈത്ത് ഫഹാഹീൽ യൂണിറ്റ് സംഘടിപ്പിച്ച വെൽഫെയർ കപ്പ് സോക്കർ ഫെസ്റ്റിൽ ടീം സാൽമിയ ജേതാക്കളായി. ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ടീം അബൂഹലീഫയെ പരാജയപ്പെടുത്തിയാണ് സാൽമിയ പ്രഥമ വെൽഫെയർ കപ്പ് ചാമ്പ്യൻമാരായത്. ഫൈനലിൽ ദിൽഷാദ് , നിയാസ് എന്നിവർ ടീം സാൽമീയക്ക് വേണ്ടി ഗോൾ നേടിയപ്പോൾ അബൂഹലീഫക്ക് വേണ്ടി തസ്നീം മറുപടി ഗോളടിച്ചു. ലീഗ് അടിസ്ഥാനത്തില് നടന്ന മല്സരത്തിൽ ഏറ്റവും കൂടുതല് പോയിന്റ് നേടിയ രണ്ട് ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 
ഗ്രീൻ പെപ്പർ റെസ്റ്റോറന്റ് സ്പോൺസർ ചെയ്ത ടോപ് സ്കോറർ പുരസ്കാരത്തിന് അബൂഹലീഫയുടെ തസ്നീം അർഹനായി. ഫൈനലിലെ മാൻ ഓഫ് ദ മാച്ച് പുരസ്ക്കാരം സാൽമിയയുടെ ദിൽഷാദ് കരസ്ഥമാക്കി. ഫഹാഹീൽ ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സാൽമിയ, അബൂഹലീഫ, ഫർവാനിയ്യ, ഫഹാഹീൽ, മംഗഫ് എന്നീ ടീമുകള് പങ്കെടുത്തു. യൂണിറ്റ് പ്രസിഡണ്ട് ഷംസുദ്ധീൻ പാലാഴി , കൺവീനർ മുനീർ പികെ , കേന്ദ്ര ജനറൽ സെക്രട്ടറി റഫീഖ് ബാബു പൊൻമുണ്ടം , സമീർ മുഹമ്മദ്, ഫവാസ്, അൻവർ , സാബിഖ് യുസുഫ്, ഐ.കെ ഗഫൂർ , ഫൈസൽ അബ്ദുല്ല എന്നിവർ നേതൃത്വം നൽകി . 
തക്കാര ഗ്രൂപ്പ് ഡയറക്റ്റർ മുഹമ്മദ് ഷിബിൽ റഷീദ് , യുവർ കാർഗോ മാനേജർ വിനോദ് പെരേര , പ്രവാസി വെൽഫെയർ കുവൈത്ത് നേതാക്കളായ ഖലീലു റഹ് മാൻ . ലായിക്ക് അഹമ്മദ്, അൻവർ ഷാജി , ജോയ് ഫ്രാൻസിസ്, രാജേഷ് മാത്യു, സനൂജ് സുബൈർ , അഫ്താബ്, നൌഫലൽ എം.എം എന്നിവര് വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു. 

വിജയികൾക്കുള്ള ട്രോഫി കേന്ദ്ര ട്രഷറർ ഷൌക്കത്ത് വളാഞ്ചേരിയും റണ്ണേഴ്സ് അപ്പ് ട്രോഫി വൈസ് പ്രസിഡണ്ട് അനിയൻ കുഞ്ഞും വിതരണം ചെയ്തു.
മുഹമ്മദ് സമീർ തിരൂർ മൽസരങ്ങൾ നിയന്ത്രിച്ചു. അദ്നാൻ , ഹാരിസ്, കെ.എം , മുഹമ്മദ് ഹാരിസ് എന്നിവർ അസിസ്റ്റ് ചെയ്തു.
അബ്ദുൽ നാസർ , ഷിബിൻ അഹമ്മദ് എന്നിവർ ഡോകുമെന്റേഷന് നിർ വ്വഹിച്ചു.

Related News