കായംകുളം NRIs - കുവൈറ്റിന് പുതിയ ഭാരവാഹികൾ

  • 09/10/2022

 

 

കായംകുളം NRIs (കായൻസ്) - കുവൈറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മംഗഫ്, മെമ്മറീസ് ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ ശ്രീ. ഗോപാലകൃഷ്ണൻ മുഖ്യവരണാധികാരിയായിരുന്നു. പ്രവർത്തനറിപ്പോർട്ടിനും, സാമ്പത്തിക റിപ്പോർട്ട് അവതരണത്തിനും ശേഷം നടന്ന തെരെഞ്ഞെടുപ്പിൽ പുതിയ പ്രസിഡന്‍റ് ആയി ബി. എസ് പിള്ളയെയും, ജനറൽ സെക്രട്ടറിയായി അബ്ദുൽ വഹാബിനെയും, ട്രഷററായി ഖലീലിനെയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ശ്രീകുമാർ കെ. ജി, വിപിൻ മങ്ങാട് (വൈസ് പ്രസിഡന്‍റ്മാർ), സതീഷ് സി. പിള്ള, ബിജു പാറയിൽ (സെക്രട്ടറിമാർ), ഗോപാൽ (കൾച്ചറൽ സെക്രട്ടറി),  അരുൺ സോമൻ (കമ്മ്യൂണിറ്റി വെൽഫെയർ കൺവീനർ), ശ്രീമതി. സുചിത വിപിൻ (വനിതാ വിഭാഗം കോർഡിനേറ്റർ) എന്നിവരെയും, എക്സിക്യൂട്ടീവുകളായി സുനിൽ എസ്. എസ്, ബിജു ഖാദർ, രഞ്ജിത്ത്, മധുക്കുട്ടൻ, ഹരി പത്തിയൂർ, സിനിജിത് ദേവരാജൻ, അനീഷ് കെ. അശോക്, വിപിൻ രാജ്, മനോജ് റോയ്, സജൻ ഭാസ്‌കരൻ, ഫിറോസ് കമറുദ്ദീൻ, അനീഷ് ആനന്ദ്, അൽ-അമീൻ, ശരത് പിള്ള, സാദത്ത്, അനീഷ് സ്വാമിദാസൻ എന്നിവരെയും തെരെഞ്ഞെടുത്തു.

2004 മുതൽ  ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന കായംകുളം NRIs (കായൻസ്) – കുവൈറ്റ്, നിലവിലെ എല്ലാ സാമൂഹിക-സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നതിനോടൊപ്പം തന്നെ അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി കൂടുതൽ കർമ്മ പരിപാടിപടികളും  ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് പ്രസിഡന്‍റ് ബി. എസ് പിള്ള അറിയിച്ചു.  പരിപാടിയിൽ അബ്ദുൽ വഹാബ് സ്വാഗതവും, ഖലീൽ നന്ദിയും രേഖപ്പെടുത്തി.

Related News