ജഡ്ജിമാരുടെ പ്രതിച്ഛായ തകർക്കാനുള്ള വിഫലശ്രമം; ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനെതിരായ ആരോപണം തളളി ബാർ കൌൺസിൽ ഓഫ് ഇന്ത്യ

  • 09/10/2022

ദില്ലി: സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനെതിരായ ആരോപണം തളളി ബാർ കൌൺസിൽ ഓഫ് ഇന്ത്യ രംഗത്ത്. ജസ്റ്റിസ് ചന്ദ്രചൂഢ് തന്റെ മകൻ അഭിഭാഷകനായ കേസിലെ കക്ഷിയെ സഹായിക്കാൻ ഇടപെടൽ നടത്തിയെന്ന ആർ കെ പഠാൻ എന്ന അഭിഭാഷകന്റെ ആരോപണത്തിനെതിരെയാണ് ബാർ കൌൺസിൽ ഓഫ് ഇന്ത്യ പ്രതികരിച്ചത്. 

'ജുഡീഷ്യറിയുടെ പ്രവർത്തനത്തിലും നീതിന്യായ വ്യവസ്ഥയിലും ഇടപെടാനുള്ള ദുരുദ്ദേശ്യപരവുമായ ശ്രമമാണ് ആരോപണം'. ജഡ്ജിമാരുടെ പ്രതിച്ഛായ തകർക്കാനുള്ള വിഫലശ്രമമാണെന്നും ബാർ കൌൺസിൽ പ്രസ്താവനയിൽ പറഞ്ഞു. ജസ്റ്റിസ് ചന്ദ്രചൂഢിനെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ഇത്തരം ആരോപണങ്ങൾ വരുന്നത് കരുതികൂട്ടിയുള്ള ശ്രമമാണെന്നും പ്രസ്താവനയിൽ വിമർശിക്കുന്നുണ്ട്.  

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിൽ രാജ്യത്തിനും ഇന്ത്യൻ അഭിഭാഷകർക്കും പൂർണ വിശ്വാസമുണ്ടെന്നും ബാർ കൌൺസിൽ വ്യക്തമാക്കി. ചന്ദ്രചൂഢിനെതിരായ വിമർശനങ്ങൾ പൂർണമായും തളളുന്നതാണ് ബാർ കൌൺസിൽ ഓഫ് ഇന്ത്യയുടെ പ്രതികരണം.

Related News