കെ.ഐ.സി മുഹബ്ബത്തെ റസൂല്‍ സമ്മേളനത്തിന് പ്രൗഢോജ്വല സമാപനം

  • 10/10/2022



അബ്ബാസിയ: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ മുഹബ്ബത്തെ റസൂൽ-22 നബിദിന മഹാ സമ്മേളനം സമാപിച്ചു.

അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ വെച്ച് വ്യാഴാഴ്ച നടന്ന മജ്ലിസുന്നൂറിന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മജ്‌ലിസുന്നൂർ സംസ്ഥാന അമീറുമായ സയ്യിദ് മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകി. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം ജമലുല്ലൈലി തങ്ങൾ ഉത്ഘാടനം ചെയ്തു. കെ.ഐ.സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകൻ അൻവർ മുഹ്‌യിദ്ദീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡോ. ഖാസിമുൽ ഖാസിമി ആശംസകളര്‍പ്പിച്ചു. കെ.ഐ.സി 2023-2024 വർഷത്തേക്കുള്ള മെമ്പർഷിപ് ഉത്ഘാടനം ജമലുല്ലൈലി തങ്ങൾ സയ്യിദ് അഹ്‌മദ്‌ ബാഫഖി തങ്ങൾക്കും, അൽമഹബ്ബ-2022 സുവനീർ പ്രകാശനം ഷെയ്ഖ് ബാദുഷക്കും നൽകി നിർവഹിച്ചു.

സമസ്ത മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ്‌ അയാൻ, അനിൻ സിദാൻ, അമൽ സുഹറ (ക്ലാസ് 5), ഫർഹ ഫാറൂഖി (ക്ലാസ് 7), ഇസ്മത്ത് ഇക്ബാൽ പി.വി (ക്ലാസ് 10), വിദ്യാഭ്യാസ വിങ് നടത്തിയ തൻഷീത്ത്-22 ക്വിസ് മത്സരത്തിലെ വിജയികളായ ആയിഷത് ഷഫ്രിൻ (ജൂനിയർ), ഐൻ മറിയം (സീനിയർ), പോസ്റ്റർ ഡിസൈൻ മത്സരത്തിലെ വിജയി സയ്യിദ് റിഹാൻ മുഹമ്മദ്, സംഘടനയുമായി സഹകരിച്ച ഷെയ്ഖ് ബാദുഷ,റിയാസ് നാഫ് ഇന്റര്‍നാഷണല്‍, ശറഫുദ്ദീന്‍ കുഴിപ്പുറം എന്നിവര്‍ക്കുള്ള മൊമെന്റോ ജമലുല്ലൈലി തങ്ങൾ വിതരണം ചെയ്തു. ജഃസെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.

വെള്ളിയാഴ്ച്ച നടന്ന ബുർദ മജ്‌ലിസിനു അമീൻ മുസ്‌ലിയാർ ചേകനൂർ നേതൃത്വം നൽകി. മൗലിദ് സദസ്സിന് ഹംസ ബാഖവി, ഇല്യാസ് മൗലവി, മുസ്തഫ ദാരിമി, ഇസ്മായിൽ ഹുദവി, അമീൻ മുസ്‌ലിയാർ, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, കരീം ഫൈസി, മുഹമ്മദലി ഫൈസി, ഹകീം മൗലവി, ഇക്ബാൽ ഫൈസി എന്നിവർ നേതൃത്വം നൽകി.

തുടര്‍ന്ന് നടന്ന മീലാദ് മഹാ സമ്മേളനം ജമലുല്ലൈലി തങ്ങൾ ഉത്ഘാടനം ചെയ്തു. തിരുനബിയെ അങ്ങേയറ്റം സ്നേഹിക്കുകയും,അവിടുത്തെ മഹത്തായ ജീവിത മാതൃക അനുധാവനം ചെയ്യുകയെന്നതും വിശ്വാസികളുടെ ബാധ്യതയാണ്. ഇത്തരം സദസ്സുകള്‍ അതിന്നൊരു പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ളിയാഉദ്ധീൻ ഫൈസി ജാമിഅഃ നൂരിയ്യ ഡയമണ്ട് ജൂബിലി സന്ദേശം  നൽകി. ശറഫുദ്ദീൻ കണ്ണേത്ത് (കെഎംസിസി പ്രസിഡണ്ട്), എ.പി. അബ്ദുൽസലാം (കെ.കെ.എം.എ വൈസ് ചെയര്‍മാന്‍) എന്നിവർ ആശംസകളർപ്പിച്ചു. അൻവർ മുഹ്‌യിദ്ദീൻ ഹുദവി "പ്രവാചകൻ: അശാന്തി ലോകത്തെ ശാന്തി മന്ത്രം" എന്ന പ്രമേയത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.

ശിഹാബ് മാസ്റ്റർ, നാസർ കോഡൂർ, അബ്ദു കുന്നുംപുറം, ശിഹാബ് കൊടുങ്ങല്ലൂർ, അബ്ദുൽസലാം പെരുവള്ളൂർ, അബ്ദുലത്തീഫ് എടയൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സവാദ് കൊയിലാണ്ടി, റഷീദ് മസ്താൻ, ഹംസ വാണിയന്നൂർ, ഇസ്മാഇൽ വെള്ളിയോത്ത്, ആദിൽ എടവണ്ണപാറ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. കെ.ഐ.സി പ്രസിഡന്റ്‌ അബ്ദുൽ ഗഫൂർ ഫൈസി സ്വാഗതവും, സെക്രട്ടറി നിസാർ അലങ്കാർ നന്ദിയും പറഞ്ഞു.

Related News