കുടുംബത്തില്‍ പെണ്‍കുഞ്ഞ് പിറന്നു; മനംനൊന്ത് അമ്മയും മകനും ആത്മഹത്യ ചെയ്തു

  • 10/10/2022

ചെന്നൈ: വീട്ടില്‍ പെണ്‍കുഞ്ഞ് പിറന്നതിന് പിന്നാലെ അമ്മയും മകനും ആത്മഹത്യചെയ്തു. തമിഴ്നാട്ടില്‍ ജോലാര്‍പേട്ടയ്ക്കടുത്ത് മന്ദലവാഡിയിലാണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞവര്‍ഷം വിവാഹിതനായ മുരളി (27), അമ്മ ശിവകാമി (55) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
 
ഒരു വര്‍ഷം മുമ്പാണ് മുരളി, ഇന്ദുജയെ (20) വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ഇന്ദുജ പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. പെണ്‍കുഞ്ഞ് പിറന്നതില്‍ മനംനൊന്താണ് ആത്മഹത്യ എന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. കുഞ്ഞിനെ കാണാന്‍ ശിവകാമിയും മുരളിയും തിരുപ്പത്തൂർ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. പെണ്‍കുട്ടി ജനിച്ചതില്‍ ഇരുവരും ഏറെ നിരാശരായിരുന്നു. കുട്ടിയെ സന്ദര്‍ശിച്ച് ശേഷം തിരികെയെത്തിയ അമ്മയും മകനും കഴി‍ഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ കോഴിക്കറിയില്‍ വിഷം ചേര്‍ത്ത് കഴിക്കുകയായിരുന്നവെന്ന് പോലീസ് പറഞ്ഞു. 

ശനിയാഴ്ച വൈകിട്ടും വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി വീടിനിന്‍റെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോളാണ് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. 


 (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

 

Related News