കുവൈറ്റ് പ്രീമിയർ ലീഗ് സീസൺ 17 ന്റെ എ ഡിവിഷൻ ഫൈനൽ മത്സരം സ്കോർപിയൻസ് കുവൈറ്റ് ജേതാക്കൾ

  • 12/10/2022

 

കുവൈറ്റ് സിറ്റി: ഡിവിഷൻ അടിസ്ഥാനത്തിൽ നടത്തിയ യു എ ഇ എക്സ്ചേഞ്ച് കുവൈറ്റ് പ്രീമിയർ ലീഗ് സീസൺ 17 ന്റെ എ ഡിവിഷൻ ഫൈനൽ മത്സരത്തിൽ അൽമുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീമിനെതിരെ സ്കോർപിയൻസ് കുവൈറ്റ് 8 വിക്കറ്റിന് വിജയിച്ചപ്പോൾ തുല്യ ശക്തികൾ തമ്മിൽ നടന്ന ബി ഡിവിഷൻ ഫൈനലിൽ ആർ സി സി റിഗ്ഗായി എസ് കെ സി സി യെ 16 റണ്സിന് പരാജയപ്പെടുത്തി. 

എ ഡിവിഷൻ ഫൈനലിൽ നേരത്തെ ടോസ് നേടി ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്ത സ്കോർപിയൻസ് ബഷാരത് (4 വിക്കറ്റ്) സാജിദ് (2 വിക്കറ്റ്) എന്നിവരുടെ ബൌളിംഗ് മികവിൽ അൽമുല്ല എക്സ്ചേഞ്ച് കുവൈറ്റിനെ 73 റണ്സിന് പുറത്താക്കി. അൽമുല്ലക്ക് വേണ്ടി അനസും (15) സിബിനും (14) മാത്രമേ അല്പമെങ്കിലും ചെറുത്തു നിന്നുള്ളൂ.
മറുപടി ബാറ്റിംഗ് ആരഭിച്ച സ്കോർപിയൻസ് ദീപക് (35), രാജേഷ് (32) എന്നിവർ ചേർന്ന് 9 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

ബി ഡിവിഷനിലെ ആവേശകരമായ ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ആർ സി സി റിഗ്ഗായി സുമേഷിന്റെയും (50) ഉബൈസിന്റെയും (24) വെടിക്കെട്ട് ബാറ്റിംഗിൽ 160 റണ്സ് നേടി. എസ് കെ സി സി ക്ക് വേണ്ടി അസങ്ക ഡിസിൽവ 4 വിക്കറ്റും നിലേശ്, പ്രസാദ് എന്നിവർ 2 വീതം വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിങ്ങിയ എസ് കെ സി സി തുടക്കത്തിൽ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. ബുർഹാൻ പാർക്കാറും (50) ബാബുസോയും (19)  ചെറുത്തു നിന്നെങ്കിലും തോൽവി ഒഴിവാക്കാൻ പറ്റിയില്ല.
ആർ സി സി ക്ക് വേണ്ടി സുമേഷ് മൂന്നും സഫാദ് രണ്ടും വിക്കറ്റ്‌ വീതം വീഴ്‌ത്തി.

എ ഡിവിഷൻ മാന് ഓഫ് ദി ഫൈനലായി ബഷാരത് അലി ഖാനെയും, മാൻ ഓഫ് ദി സീരീസായി ദീപക് ലക്ഷ്മണിനെയും തിരഞ്ഞെടുത്തു.

ബി ഡിവിഷൻ മാന് ഓഫ് ദി ഫൈനലായി സുമേഷ് ഭാഗവതും മാൻ ഓഫ് ദി സീരീസായി ജയ്സണെയും തിരഞ്ഞെടുത്തു. 

ടോജി മെമ്മോറിയൽ ബെസ്റ്റ് ബൗളറായി എ ഡിവിഷനിൽ സലീഷ് ചന്ദ്രനും ബി ഡിവിഷനിൽ രാകേഷ് കുമാറും, ശദാബ് മെമ്മോറിയൽ ബെസ്റ്റ് ബാറ്റ്‌സ്മാനായി എ ഡിവിഷനിൽ ദീപക് ലക്ഷ്മണയും ബി ഡിവിഷനിൽ രാകേഷ് ടി സി ആറും തിരഞ്ഞെടുക്കപ്പെട്ടു.

ടൂര്ണമെന്റുലടനീളം മികച്ച പ്രകടനം കാഴ്ച വെച്ച 15 വീതം ബൗളര്മാരെയും ബാറ്റ്‌സ്മാൻമാരെയും സമാപന ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

ബദർ അൽ സമാ മീറ്റിംഗ് ഹാളിൽ വെച്ച് നടന്ന സമ്മാന ദാന ചടങ്ങിൽ ടൈറ്റിൽ സ്പോൺസറായ യു എ ഇ എക്സ്ചേഞ്ച് മാർക്കറ്റിങ് ഹെഡ് സായിറാം, കോ സ്പോണ്സര്മാരായ ബദർ അൽ സമാ മെഡിക്കൽ സെന്റർ പ്രതിനിധികളായ രഹജൻ (മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്) തൈസിർ അമിൻ (ഇൻഷുറൻസ് കോർഡിനേറ്റർ) പ്രീമ (മാർക്കറ്റിംഗ് കോർഡിനേറ്റർ), അരീജുൽ ഹുദ സെൻട്രൽ മാർക്കറ്റ് മാനേജിങ് ഡയറക്ടർ നിസാർ മയ്യള എന്നിവരും , ലുലു ഹൈപർ, സ്പോർട്ടേക് പ്രതിനിധികളും കെ പി എൽ കമ്മിറ്റി അംഗങ്ങളായ ഷുഹൈബ് അയ്യൂബ്, സമീഉല്ല കെ വി, സാബു മുഹമ്മദ്, വിനോയ്, പിന്റോ, ഫാറൂഖ്, ആവിശ്, മൻസൂർ എന്നിവരും സന്നിഹിതരായി.

Related News