കുവൈറ്റില്‍ നിന്ന് നാട്ടിലെത്താന്‍ പ്രയാസപ്പെട്ട മേരിയെ നാട്ടിലെത്തിച്ച് പ്രവാസി സംഘടന പി.സി.എഫ് കുവൈറ്റ് മാതൃകയായി

  • 13/10/2022

കൊച്ചി : വീട്ടുജോലിക്കായി കുവൈറ്റിലെത്തി ഒന്നര വര്‍ഷത്തിന് ശേഷം രോഗബാധിതയായ കൊച്ചി ഫിഷര്‍മാന്‍ കോളനിയില്‍ തട്ടിക്കാട്ട് തയ്യില്‍ വീട്ടില്‍ മേരി എന്ന മധ്യവയസ്ക നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ പ്രയാസപ്പെടുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിട്ടും തിരിച്ചയക്കാന്‍ വീട്ടുടമ തയ്യാറായില്ല. മതിയായ ചികിത്സയോ ഭക്ഷണമോ ഇല്ലാതെ വല്ലാത്ത ബുദ്ധിമുട്ടിലായിരുന്നു ഇവർ. വിവരമറിഞ്ഞ മേരിയുടെ കുടുംബാംഗങ്ങള്‍ പി.ഡി.പി. ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കരയെ ബന്ധപ്പെടുകയും മുന്‍ പി സി എഫ് ജില്ല പ്രസിഡന്റ് ഹനീഫ നെടുംതോട് കുവൈറ്റ് പി സി എഫ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് റഹീം ആരിക്കാടിയെ ബന്ധപ്പെട്ട് വിഷയത്തില്‍ ഇടപെടല്‍ നടത്തുകയും ചെയ്തു. ജോലി ചെയ്തിരുന്ന വീട്ടുടമയുമായി ബന്ധപ്പെട്ട് രമ്യതയില്‍ പരിഹരിക്കുകയും കുവൈറ്റ് പി സി എഫിന്റെ ചെലവില്‍ മേരിയെ നാട്ടിലെത്തിക്കുകയും ചെയ്തു. കഴിഞ്ഞ 18 ന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ മേരി വിമാനത്താവളത്തിലെ എസ്കലേറ്ററില്‍ കാല്‍തെറ്റി മറിഞ്ഞ് വീഴുകയും നട്ടെല്ലിന് പരിക്കേറ്റ് സര്‍ജറിക്ക് വിധേയമാവുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് മടങ്ങിയ മേരിയെ പി.ഡി.പി.ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര , ജില്ല ജോയിന്റ് സെക്രട്ടറി ഹനീഫ നെടുംതോട് ,പി.സി.എഫ്.ജില്ല കമ്മിറ്റി അംഗം സാദിഖ് പുറയാര്‍, റ്റി.പി.ആന്റണി, കൊച്ചി നിയോജകമണ്ഡലം ഭാരവാഹികളായ പി.ബി.സലാം, സി.കെ.ആഷിഖ് , എം.എ.ഹുസൈന്‍ എന്നിവര്‍ വീട്ടില്‍ സന്ദര്‍ശിക്കുകയും ചികിത്സാ സഹായം കൈമാറുകയും ചെയ്തു.

Related News