ഐബാക് കുവൈത്ത് ബാഡ്മിന്റൺ ചലഞ്ച് 2022; ഐബിഎകെ ഓൾ സ്റ്റാർസ് ടൈറ്റിൽ ടീം ജേതാക്കളായി

  • 13/10/2022



ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷന്‍റെ  നേതൃത്വത്തില്‍  കുവൈത്ത്  ബാഡ്മിന്റൺ ചലഞ്ച്  2022 സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിംഗ് റാത്തോഡ് ടൂർണമെന്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.  സൗദി, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, യുഎഇ, ഫിലിപ്പീൻസ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്തരായ അന്താരാഷ്ട്ര ബാഡ്മിന്റൺ കളിക്കാര്‍ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ഐബിഎകെ ഓൾ സ്റ്റാർസ് തുടർച്ചയായി ആറാം തവണയും ടൈറ്റിൽ ടീം ഇവന്റ് ട്രോഫി കരസ്ഥമാക്കി. മൂന്ന് ദിവസം നീണ്ടുനിന്ന ടൂർണമെന്റില്‍ പുരുഷ, വനിത സിംഗിൾസ്, ഡബിൾസ്, മിക്‌സഡ് ഡബിൾസ് തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. അണ്ടർ 17 പെൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തിൽ  അമൃത അനൈകുമാർ & അഞ്ജന സജീവ് കിരീടം നേടിയപ്പോള്‍ സോയ ഇസ്മയിൽ & നികിത റെബെല്ലോ റണ്ണർ അപ്പായി. അണ്ടർ 17 ആൺകുട്ടികളുടെ ഡബിൾസില്‍  വരദ് ഭാസ്‌കറും എഡ്വിൻ ബോബിയും ഒന്നാം സ്ഥാനത്തും അലന്‍  അവനീശ്വർ വീരപ്രതാപന്‍ ടീം രണ്ടാം സ്ഥാനത്തെത്തി. അണ്ടർ 17 പെൺകുട്ടികളുടെ സിംഗിൾസില്‍   നേഹ സൂസൻ ബിജു  വിജയിച്ചപ്പോള്‍ അഞ്ജന സജീവ്  റണ്ണർ അപ്പായി. അണ്ടർ 17 ആൺകുട്ടികളുടെ സിംഗിൾസില്‍  ധ്രുവ ഭരദ്വാജ്  കിരീടം നേടിയപ്പോള്‍ രോഹൻ വാഗ്വാല  റണ്ണർ അപ്പായി.  അണ്ടർ 19 ആൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തില്‍  ധ്രുവ ഭരദ്വാജ്  -എയ്ഡൻ മാത്യു ടീം വിജയിയായി.  സൂര്യ മനോജ് -എറിക് തോമസ്  ടീം രണ്ടാം സ്ഥാനത്തെത്തി. അണ്ടർ 19 പെൺകുട്ടികളുടെ സിംഗിൾസില്‍  നേഹ സൂസൻ ബിജു വിജയിച്ചു. കമാലിനി  രമേശ്  രണ്ടാം സ്ഥാനം നേടി.   50 വയസ്സിന് മുകളിലുള്ള പുരുഷ ഡബിൾസ് വിഭാഗത്തില്‍ വെങ്കട രാജു അകുല & വെങ്കട ലിംഗേശ്വര ബാരി സഖ്യം വിജയികളായി. ഡിആർ ടാമർ റഫത്ത് & സേവിയർ റാഫേൽ ടീം റണ്ണർ അപ്പായി. മിക്സഡ് ഡബിൾസ് വിഭാഗത്തില്‍ അൽഫിയാൻ എക്കോ & റോസിറ്റ ടീം ജേതാവായപ്പോള്‍ ആഷിത്ത് സൂര്യ- അൽമ ബെനിറ്റോ സഖ്യം രണ്ടാം സ്ഥാനത്തായി. പ്രൊഫഷണൽ മെൻസ് ഡബിൾസ് വിഭാഗത്തില്‍  കുശൽ രാജും പ്രകാശ് രാജും, ഫ്ലൈറ്റ് 3 മെൻസ് ഡബിൾസില്‍   ജോബി മാത്യു & അജയ് വർഗീസ് സഖ്യവും, ഫ്ലൈറ്റ് 1 എലൈറ്റ് മെൻസ് ഡബിൾസില്‍  മുഹമ്മദ് അൽഫിയാൻ & ഹാർഡിയാന്റോ ഹാർഡിയാന്റോ സഖ്യവും , പുരുഷ സിംഗിൾസില്‍ സിദ്ധാർത്ഥ് പ്രതാപ് സിംഗും ജേതാക്കളായി.ഐബാക് ചെയർമാൻ ഡോ.മണിമാര ചോഴൻ, പ്രസിഡന്റ് അനേഷ് മാത്യു, ജനറൽ സെക്രട്ടറി അജയ് വാസുദേവൻ, ടൂർണമെന്റ് ഡയറക്ടർ സുബിൻ വർഗീസ് എന്നീവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി കുട്ടികൾക്കും മുതിർന്നവർക്കും ഐബാക്  കോച്ചിംഗ് നല്‍കുന്നുണ്ട്. ബി.ഡബ്ളിയു.എഫ് അംഗീകൃത  ഇൻഡോനേഷ്യൻ പരിശീലകൻ സുൽഫിഖിലി ലാനയുടെ നേതൃത്വത്തിലുള്ള കോച്ചിംഗ് പ്രോഗ്രാം ആരംഭിച്ചതായി ഐബാക് ഭാരവാഹികള്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്കായി   50833630 നമ്പറില്‍ ബന്ധപ്പെടുക.

Related News