പ്രണയബന്ധത്തിൽ നിന്ന് അധ്യാപിക പിന്മാറി; പ്ലസ്ടു വിദ്യാർഥി ആത്മഹത്യ ചെയ്തു

  • 13/10/2022

ചെന്നൈ: തമിഴ്നാട്ടില്‍ പ്രണയബന്ധത്തിൽ നിന്ന് അധ്യാപിക പിന്മാറിയതിനെ തുടർന്ന് പ്ലസ്ടു വിദ്യാർഥി ആത്മഹത്യ ചെയ്തു.    ചെന്നൈയിലാണ് സംഭവം. സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പാണ് കുട്ടി ആത്മഹത്യ ചെയ്തത്.

അമ്പത്തൂരിലെ സർക്കാർ-എയ്ഡഡ് സ്‌കൂളിലെ വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്. പത്താം ക്ലാസ് മുതൽ മൂന്ന് വർഷമായി  വിദ്യാർഥിയെ അധ്യാപിക പഠിപ്പിച്ചുവരികയായിരുന്നു. സഹപാഠികളോടൊപ്പം പലപ്പോഴും പഠിക്കാനായി വിദ്യാർത്ഥി അധ്യാപികയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. പിന്നീട് ഈ ബന്ധം പ്രണയമായി വളരുകയായിരുന്നു. 

മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചതോടെ അധ്യാപിക ബന്ധത്തിൽ നിന്ന് പിന്മാറി. ഇതില്‍ മനംനൊന്താണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. അധ്യാപികയുടെ ഫോണിൽ കുട്ടിയുമൊത്തുള്ള ഫോട്ടോകൾ കണ്ടെടുത്തതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. 

 

Related News