പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ചു; ഇരുപതുകാരിയായ ഗർഭിണി അറസ്റ്റില്‍

  • 13/10/2022

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രായപൂർത്തിയാകാത്ത സഹപാഠിയെ വിവാഹം കഴിച്ചതിന് ഇരുപതുകാരിയായ ഗർഭിണിയായ കോളേജ് വിദ്യാർത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. സേലം ജില്ലയിൽ ആണ് സംഭവം. ഏപ്രിലിലാണ് ആൺകുട്ടിയെ കാണാതായത്. 

തുടര്‍ന്ന് കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹർജി നല്‍കിയിരുന്നു. അന്വേഷണത്തിൽ സീനിയറായി പഠിക്കുന്ന പെൺകുട്ടിയോടൊപ്പം ആൺകുട്ടിയുണ്ടെന്ന് കണ്ടെത്തി. ഈ സമയം യുവതി ​ഗർഭിണിയായിരുന്നു. 

യുവതിയെ വൈദ്യപരിശോധക്ക് വിധേയമാക്കുമെന്നും പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. യുവതിയെ കോടതിയിൽ ഹാജരാക്കി. യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പോലീസ് പറഞ്ഞു.

Related News