വാടക ഗർഭധാരണം: ആവശ്യമെങ്കിൽ നയൻതാരയുടെയും വിഗ്നേഷിന്റെയും മൊഴിയെടുക്കാൻ ആരോഗ്യവകുപ്പ്

  • 14/10/2022

ചെന്നൈ: തെന്നിന്ത്യന്‍ നടി നയന്‍താരയ്ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുട്ടികള്‍ ജനിച്ചത് ഏറെ വാര്‍ത്താപ്രധാന്യം നേടിയതിന് പിന്നാലെ വാടക ഗര്‍ഭധാരണം സംബന്ധിച്ച്‌ വിവാദമുയര്‍ന്നിരുന്നു.


തമിഴ്‍നാട് ആരോഗ്യവകുപ്പാണ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പ് ജോയന്‍റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് വാടക ഗര്‍ഭധാരണവും ചികിത്സയും പ്രസവവും നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇതുവരെ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നയന്‍താരയുടെ ഒരു ബന്ധുവാണ് വാടക ഗര്‍ഭധാരണത്തിന് തയ്യാറായതെന്നും സൂചനകളുണ്ട്. വാടക ഗര്‍ഭധാരണത്തിനായി ഇരുവരും സമീപിച്ച ആശുപത്രിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.

ആശുപത്രിയിലെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം ആവശ്യമെങ്കില്‍ നയന്‍താരയെയും വിഘ്‌നേശ് ശിവനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നയന്‍താരയും വിഘ്നേഷും രാജ്യത്തെ വാടക ഗര്‍ഭധാരണ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ഇതില്‍ അന്വേഷണം നടത്തുമെന്നും ദമ്ബതികളോട് ഇത് സംബന്ധിച്ച്‌ വിശദീകരണം തേടുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍ നേരത്തെ അറിയിച്ചിരുന്നു.

Related News