മെട്രോ മെഡിക്കൽ ഫാമിലി ക്ലബ്ബ് കാർഡ് കൈമാറി

  • 14/10/2022

 

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) അംഗങ്ങൾക്കുള്ള മെട്രോ ഫാമിലി ക്ലബ്ബ് കാർഡ് മെട്രോ മെഡിക്കൽ ഗ്രൂപ്പ്  ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ ഫൈസൽ ഹംസ ട്രാക്ക് ചെയർമാൻ പി.ജി.ബിനുവിന് കൈമാറി.
കാർഡ് ലഭിച്ച എല്ലാ അംഗങ്ങൾക്കും മെട്രോയുടെ സേവനങ്ങളിൽ പ്രത്യേക ഡിസ്കൗണ്ട് ലഭിക്കും. 
എം.ആർ.ഐ സ്കാൻ, ബി.എം.ഡി സ്കാൻ, സി.ടി സ്കാൻ, ലാബ് ടെസ്റ്റുകൾ, ഡേ കെയർ സർജറികൾ, പുതിയ സർവീസുകളായ കാർഡിയോളജി, യൂറോളജി എന്നീ സർവീസുകൾക്ക്‌ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എല്ലാ ബ്രാഞ്ചുകളിലും ഈ കാർഡ് ഉപയോഗപ്പെടുത്താമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.

ഫഹാഹീലിൽ മെക്കാ സ്ട്രീറ്റിൽ മംഗഫ് സിഗ്നലിനു അടുത്തായി പുതുതായി ആരംഭിക്കുന്ന ശാഖയിലും ഈ കാർഡുകൾ ഉപയോഗിക്കാമെന്നു മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ മാനേജ്മെന്റ് അറിയിച്ചു. മറ്റു സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ സ്പെഷ്യാലിറ്റികൾ കുവൈത്തിന്റെ പല ഭാഗങ്ങളിലായി ലഭ്യമാണെന്ന് മെട്രോ അറിയിച്ചു.

അബ്ബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാനി ഇംഗ്ലീഷ് സ്കൂളിൽ വച്ച് ട്രാക്ക് സംഘടിപ്പിച്ച ഓണം-ഈദ് സംഗമ പരിപാടിയിൽ വെച്ചാണ് മെട്രോ ഫാമിലി ക്ലബ്ബ് കാർഡ് കൈമാറിയത്

Related News