വന്ദേഭാരത് എക്സ്പ്രസ്സ് ഒടുവില്‍ ദക്ഷിണേന്ത്യയിലേക്കും; സര്‍വ്വീസ് അടുത്ത മാസം പത്തിന് ഉദ്ഘാടനം

  • 14/10/2022

ചെന്നൈ: ഇന്ത്യന്‍ റെയില്‍വേയുടെ അത്യാധിനുനിക അതിവേഗ ട്രെയിന്‍ സര്‍വ്വീസായ വന്ദേഭാരത് എക്സ്പ്രസ്സ് ഒടുവില്‍ ദക്ഷിണേന്ത്യയിലേക്കും. രാജ്യത്തെ അഞ്ചാമത് വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസ് അടുത്ത മാസം പത്തിന് ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ നിന്നും ബെംഗളൂരു വഴി മൈസൂരൂവിലേക്കും തിരിച്ചുമാണ് പുതിയ വന്ദേഭാരത് സര്‍വ്വീസെന്നാണ് സൂചന.


നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് സര്‍വ്വീസുകള്‍ ഉദ്ഘാടനം ചെയ്തിരുന്നു. രാജ്യത്തെ മൂന്നാമത്തേതും നാലാമത്തേതുമായ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വ്വീസുകളായിരുന്നു ഇത്.

വ്യാഴാഴ്ചയാണ് ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയില്‍ നിന്നുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. ഡല്‍ഹിക്കും ചണ്ഡീഗഢിനും ഇടയിലുള്ള യാത്രാ സമയം മൂന്ന് മണിക്കൂറായി കുറച്ചാണ് വന്ദേഭാരത് എക്സപ്രസ്സിന്‍്റെ യാത്ര. ഉനയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂറായും ഇതോടെ കുറഞ്ഞു. അംബാല, ചണ്ഡീഗഡ്, ആനന്ദ്പൂര്‍ സാഹിബ്, ഉന എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുള്ള ഈ ട്രെയിന്‍ ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും സര്‍വ്വീസ് നടത്തും.

Related News